ADVERTISEMENT

കൊളംബോ ∙ മഹിന്ദ രാജപക്സെയുടെ ഭരണകാലത്തെ അഴിമതി അന്വേഷിച്ച പൊലീസ് ഓഫിസർ രാജ്യംവിട്ടു. രാജപക്സെ സഹോദരങ്ങൾ അധികാരത്തിലെത്തിയതോടെയാണ് ഉയർന്ന ഉദ്യോഗസ്ഥൻ നിഷാന്ത സിൽവ  ജനീവയിലേക്ക് പറന്നത്. ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ രാജ്യം വിട്ടതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. 

മഹിന്ദ രാജപക്സെ പ്രസിഡന്റ് ആയിരുന്ന 2005–15 കാലഘട്ടത്തിലെ അഴിമതിക്കേസുകൾ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് നിഷാന്ത സിൽവ. രാഷ്ട്രീയലാഭം മുൻനിർത്തി അധികാരം ദുർ‍വിനിയോഗം ചെയ്ത ഉദ്യോഗസ്ഥർ നാടുവിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.

English summary: Police officer flee from Sri Lanka 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com