ADVERTISEMENT

ലൊസാഞ്ചലസ് ∙ മരണവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ് ഒരു ദിവസത്തിനുശേഷം പ്രശസ്ത ഹോളിവുഡ് നടി ടാന്യ റോബർട്സ് (65) അന്തരിച്ചു. 1985 ലെ ജയിംസ് ബോണ്ട് ചിത്രം ‘എ വ്യൂ ടു എ കിൽ’, ടിവി സീരിയലായ ‘ദാറ്റ് സെവന്റീസ് ഷോ’ എന്നിവയിലൂടെ പ്രശസ്തയായ ടാനിയ കഴിഞ്ഞ ഞായറാഴ്ച മരിച്ചതായി അവരുടെ പ്രതിനിധി അറിയിക്കുകയും തിങ്കളാഴ്ച അതു തിരുത്തുകയും ചെയ്തിരുന്നു. 

ക്രിസ്മസ് തലേന്ന് സായാഹ്ന സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ടാന്യയെ ആശുപത്രിയിലാക്കിയത്. രക്തത്തിലെ അണുബാധയാണ് മരണ കാരണമെന്നു സ്ഥിരീകരിച്ചു. 

1980 ൽ ജനകീയ പരമ്പരയായ ‘ചാർളീസ് എയ്ഞ്ചൽസി’ലെ ജൂലി റോജേഴ്സിന്റെ വേഷത്തിലൂടെ പ്രശ്സ്തിയിലേക്കുയർന്ന ടാന്യ 2005 ൽ ‘ബാർബർ ഷോപ്’ എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com