ADVERTISEMENT

വാഷിങ്ടൻ ∙ ജോ ബൈ‍ഡന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്ന ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ നടക്കുന്നതിനു മുൻപേ രാവിലെ വൈറ്റ്ഹൗസ് വിട്ടു. ഭാര്യ മെലനിയ,  പ്രഥമവനിതയെന്ന നിലയിൽ സ്ഥാനമൊഴിയുന്നതിന്റെ വിഡിയോ സന്ദേശം പുറത്തുവിട്ടതിനു പിന്നാലെ ട്രംപിന്റെ വിടവാങ്ങൽ സന്ദേശവും വിഡിയോ രൂപത്തിൽ പുറത്തുവന്നു. പുതിയ ഭരണകൂടത്തിന് ആശംസ നേർന്ന ട്രംപ് അവർക്ക് ആവശ്യത്തിനു ‘ഭാഗ്യം’ ഉണ്ടാകട്ടെയെന്നും പറഞ്ഞു. ഭാഗ്യമാണ് എല്ലാം എന്ന് ഊന്നിപ്പറഞ്ഞു. 

രാവിലെ എട്ടോടെ ആൻഡ്രൂസ് ജോയിന്റ് ബേസിലൊരുക്കിയ യാത്രയയപ്പു ചടങ്ങിന് ആർപ്പുവിളികളുമായി ജനക്കൂട്ടം കാത്തുനിന്നിരുന്നു. 

പതിവിൽനിന്നു വ്യത്യസ്തമായി ഹ്രസ്വമായ പ്രസംഗത്തിൽ ട്രംപ് പുതിയ ഭരണകൂടത്തിനു വീണ്ടും ആശംസ നേർന്നു. വൈറ്റ്ഹൗസ് വിട്ടാലും താൻ എല്ലാക്കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടാവുമെന്നും ശ്രദ്ധിക്കുന്നുണ്ടാവുമെന്നും ‘മറ്റൊരു രൂപത്തിൽ നമ്മൾ തിരികെയെത്തു’മെന്നും ജനക്കൂട്ടത്തോടു പറഞ്ഞു. തുടർന്ന് മെലനിയയ്ക്കൊപ്പം എയർഫോഴ്സ് വൺ വിമാനത്തിൽ കയറി ഫ്ലോറിഡയിലേക്കു തിരിച്ചു. 

Content Highlights: Trump leaves white house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com