ADVERTISEMENT

കാൻ (ഫ്രാൻസ്)∙ ഇന്നലെ രാത്രി സമാപിച്ച കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡോർ പുരസ്കാരം ജൂലിയ ഡുകോർനൊ സംവിധാനം ചെയ്ത ഫ്രഞ്ച് ഹോറർ ചിത്രം ‘ടിറ്റാൻ’ സ്വന്തമാക്കി. ഗ്രാൻഡ് പ്രീ പുരസ്കാരം അസ്ഹർ ഫർഗാദിയുടെ ‘എ ഹീറോ’, ജുഹോ ക്വോസ്മനന്റെ ‘കംപാർട്മെന്റ് നമ്പർ 6’ എന്നീ ചിത്രങ്ങൾ പങ്കിട്ടു.  മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ലിയൊസ് കാറെക്സിന് (ചിത്രം: അനെറ്റ്).

മികച്ച നടി റെനറ്റ് റെയ്ൻസ്‌വെ. മികച്ച നടനുള്ള പുരസ്കാരം കേലബ് ലാൻഡ്രി ജോൺസ് നേടി. ജൂറി പുരസ്കാരം അഹെദ്സ് നീ, മെമോറിയ എന്നീ ചിത്രങ്ങൾ പങ്കിട്ടു. പുരസ്കാര പ്രഖ്യാപനത്തിനു മുൻപേ ജൂറി അധ്യക്ഷൻ സ്പൈക് ലീ മികച്ച ചിത്രത്തിന്റെ പേര് അബദ്ധത്തിൽ പുറത്തുവിട്ടതു  ചർച്ചയായി. 

മുംബൈക്കാരി പായൽ കപാഡിയ സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്ങി’ന് മികച്ച ഡോക്യുമെന്ററിക്കുള്ള ‘ഗോൾഡൻ ഐ’ പുരസ്കാരം ലഭിച്ചു. കാൻ മേളയുടെ ഭാഗമായ ഡയറക്ടേഴ്സ് ഫോർട്നൈറ്റ് വിഭാഗത്തിലാണു ചിത്രം മത്സരിച്ചത്.

English Summary: India's Payal Kapadia Wins Best Documentary Award in Cannes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com