ADVERTISEMENT

പാരിസ് ∙ ഫ്രാൻസിൽ 130 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ഭീകരാക്രമണം സംബന്ധിച്ച കേസിൽ വിചാരണ തുടങ്ങി. 2015 നവംബർ 13ന് രാത്രി തലസ്ഥാനത്തെ സോക്കർ സ്റ്റേഡിയത്തിലും റസ്റ്ററന്റുകളിലും ബാറുകളിലും മറ്റുമായി നടത്തിയ ആക്രമണത്തിൽ പങ്കാളികളായ 20 പേരെയാണ് വിചാരണ ചെയ്യുന്നത്.

ഇവരിൽ 11 പേർ മാത്രമാണ് ജയിലിലുള്ളത്. ബാക്കി പ്രതികളിൽ 6 പേർ കൊല്ലപ്പെട്ടതായി കരുതുന്നു. ഇവരെല്ലാം ചാവേറുകൾക്കു സഹായം ചെയ്തവരാണ്.

ആക്രമണസംഘത്തിൽ പെട്ട 9 ചാവേറുകളിൽ ജീവനോടെയുള്ള സലാഹ് അബ്ദസലാം (31) അടക്കമുള്ള പ്രതികളെ കറുത്ത വേഷത്തിലാണ് കോടതിയിൽ എത്തിച്ചത്. 

English Summary: Paris terrorist attack; Trial begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com