ADVERTISEMENT

ലണ്ടൻ ∙  ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എംപി ഡേവിഡ് ആമസ് (69) പൊതു ചടങ്ങിനിടെ കുത്തേറ്റു മരിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ബ്രിട്ടനിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ്.

എസെക്സ് കൗണ്ടിയിലെ മണ്ഡലമായ സൗത്തെൻഡ് വെസ്റ്റിലുള്ള ലീ ഓൺ സീയിലെ പള്ളിയിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആമസിനെ ഒരു യുവാവ് (25) ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പലവട്ടം കുത്തേറ്റ എംപി സംഭവസ്ഥലത്തു തന്നെ മരിച്ചു.

2016 ൽ ബ്രെക്സിറ്റ് ഹിതപരിശോധനയുടെ പ്രചാരണത്തിനിടെ ലേബർ പാർട്ടി വനിതാ എംപി ജോ കോക്സിനെ അക്രമി വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. എല്ലാ മാസവും 2 തവണ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നടത്തുന്ന പതിവുണ്ടായിരുന്നു ആമസിന്. 1983 ൽ ആദ്യം എംപിയായ ആമസ് 1997 മുതൽ പ്രതിനിധീകരിക്കുന്നത് സൗത്ത് എൻഡ് വെസ്റ്റിനെയാണ്.

English Summary: British lawmaker stabbed to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com