Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയെ ‘വെട്ടി’ ചൈന; സൈനിക ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം

North Korea

ബെയ്ജിങ്∙ ഉത്തര കൊറിയയിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തി. സൈനിക ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യുന്നത് ചൈനീസ് സർക്കാർ പൂർണമായും വിലക്കി. ചൈനയിൽനിന്ന് ഇങ്ങനെ കയറ്റുമതി ചെയ്യുന്നവയിൽ ആണവ മിസൈലുകൾ നിർമിക്കാനുള്ള ഘടകങ്ങൾ പോലുമുണ്ട്. വിഡിയോ ക്യാമറകൾ, സെൻസറുകൾ തുടങ്ങിയവയ്ക്കുള്ള ഘടകങ്ങളും ഈ പട്ടികയിലുണ്ട്.

ഏതൊക്കെ ഉൽപ്പന്നങ്ങളാണ് വിലക്കുന്നതെന്നതിന്റെ പട്ടികയും ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയ ഉപരോധത്തിന് അനുസരിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പൊതുജന ആവശ്യത്തിനുള്ളവയും പട്ടികയിൽപ്പെട്ടിട്ടുണ്ട്.

അതേസമയം, വിലക്ക് ഉത്തരകൊറിയൻ പ്രതിരോധ വ്യവസായത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിരോധ വികസനങ്ങൾക്കായി വിദേശ രാജ്യങ്ങളെയാണ് ഉത്തരകൊറിയ പ്രധാനമായും ആശ്രയിക്കുന്നത്.

Your Rating: