Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീൽ ജയിലിൽ കലാപം; 26 മരണം

നതൽ (ബ്രസീൽ) ∙ അൽക്കാക്കുസ് ജയിലിൽ ശനിയാഴ്ച രാത്രിയുണ്ടായ കലാപത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ടു ലഹരിമരുന്നു മാഫിയകളുടെ ആളുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. 14 മണിക്കൂർ നീണ്ട അക്രമത്തിനൊടുവിൽ സുരക്ഷാസേന പുലർച്ചെ ജയിലിലേക്ക് ഇരച്ചുകയറി അക്രമികളെ കീഴടക്കി. 620 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ഈ ജയിലിൽ 1083 പേരാണുള്ളത്. ബ്രസീൽ ജയിലുകളിൽ ലഹരിമരുന്നു മാഫിയകളുടെ ഏറ്റുമുട്ടൽ സാധാരണമാണ്. ജനുവരിയിൽ മറ്റൊരു ജയിലിൽ നടന്ന ലഹളയിൽ 100 തടവുകാർ കൊല്ലപ്പെട്ടിരുന്നു.

Your Rating: