Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമയുടെ കാലത്തെ തോക്കുനിയമത്തെ ‘വെടിവച്ച്’ കോൺഗ്രസ്

GERMANY-US-DIPLOMACY-POLITICS

വാഷിങ്ടൻ∙ ബറാക് ഒബാമയുടെ ഭരണകാലത്തെ നിയമങ്ങൾ നിർത്തലാക്കുന്ന കൂടുതൽ നടപടികളുമായി റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള കോൺഗ്രസ്. പരിസ്ഥിതി സംബന്ധിച്ചും തോക്കുനിയന്ത്രണവുമായി ബന്ധപ്പെട്ടുമുള്ള നിയമങ്ങൾ നിർത്തലാക്കുന്നതിനാണ് അംഗീകാരം.

കൽക്കരി ഖനന മാലിന്യങ്ങൾ അടുത്തുള്ള ജലസ്രോതസുകളിലേക്ക് ഒഴുക്കുന്നതു തടയുന്ന നിയമം നിർത്തലാക്കാൻ സെനറ്റ് അനുമതിയായി. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ തോക്കു വാങ്ങുന്നതുമായി ബന്ധപ്പെട്ട് പശ്ചാത്തല പരിശോധന നിർബന്ധമാക്കാനുള്ള നിയമം ഇല്ലാതാക്കാൻ പ്രതിനിധി സഭയുടെ അംഗീകാരവും ലഭിച്ചു.

Your Rating: