Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമ സൂക്ഷിക്കും, ആ ട്വീറ്റുകൾ

US-POLITICS-OBAMA-EARNEST-BRIEFING

യുഎസ് പ്രസിഡന്റായിരുന്ന എട്ടുവർഷക്കാലം ബറാക് ഒബാമ ചെയ്ത ട്വീറ്റുകൾ സൂക്ഷിച്ചുവയ്ക്കുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്ററായ @Potus ഇപ്പോൾ ഡോണൾഡ് ട്രംപിനു സ്വന്തമായതോടെ ‘ഒബാമ ട്വീറ്റുകൾ’ മായ്ച്ചുകളയുന്നതിനു പകരം @Potus44 എന്ന മറ്റൊരു വിലാസത്തിലേക്കാണു സുരക്ഷിതമായി മാറ്റുന്നത്.

യുഎസ് പ്രഥമവനിതയുടെ ഔദ്യോഗിക ട്വിറ്ററായ @Flotus ട്രംപിന്റെ ഭാര്യ മെലനിയയ്ക്കു കിട്ടിയതോടെ മിഷേൽ ഒബാമയുടെ ട്വീറ്റുകൾ @Flotus44 എന്ന വിലാസത്തിലേക്കു മാറ്റി സംരക്ഷിക്കും.

Your Rating: