ADVERTISEMENT

അറബിക്ക് വിഭവങ്ങളായ ഇസ്താംബുൾ ചിക്കൻ കബാബ്, കപ്പാമ, മട്ടൺ റിബ്സ്, ബുഹാരി റൈസ്...തുടങ്ങിയ വിഭവങ്ങളാണ് ലക്ഷ്മി നായർ പുതിയ വ്ളോഗിൽ പരിചയപ്പെടുത്തുന്നത്. ഇതിൽ പാചകം ചെയ്യുന്നത് തിരുവനന്തപുരം ബാബ് അറേബ്യയിലെ ഷെഫ്‌ താരിഖ് ഹോജ(Tariq Hoca)യാണ്.  മിഡിൽ ഈസ്റ്റ് വിഭവങ്ങൾ തനിമയോടെ പചകം ചെയ്യുന്ന ഷെഫ് തുർക്കി സ്വദേശിയാണ്. ഭക്ഷണപ്രേമികളുടെ പറുദീസയാണ് തുർക്കി. ലോക രുചിയിൽ വളരെ നിർണായക സ്ഥാനമുണ്ട് ടർക്കിഷ് വിഭവങ്ങൾക്ക്. മധ്യേഷ്യ മുതൽ യൂറോപ്പു വരെ നീണ്ടു കിടന്ന വിശാലമായൊരു ഭൂപ്രദേശം നൂറ്റാണ്ടുകളോളം അധീനതയിലായിരുന്നതിനാൽ വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശകൂടിയാണ് തുർക്കി. 600 വർഷത്തോളം ഇവിടം ഭരിച്ചിരുന്ന ഓട്ടമൻ സാമ്രാജ്യമാണ് ടർക്കിഷ് രുചിയെ ലോകോത്തരമാക്കി മാറ്റിയത്. മാത്രമല്ല, ഇക്കാലത്ത് ഇതുവഴിയുള്ള കച്ചവടപാതയുടെ പൂർണ നിയന്ത്രണവും ഓട്ടമൻ തുർക്കികൾക്കായിരുന്നു. ലോകത്ത് ഇതിനു സമാനമായ രുചി ചരിത്രമുള്ളത് ഫ്രഞ്ച്, ചൈനീസ് സാമ്രാജ്യങ്ങൾക്കു മാത്രമാണ്. രുചിയുടെ ടർക്കിഷ് കൊട്ടാരം എന്നു തന്നെ പറയാം...

മട്ടൺ റിബ്സ് മത്തങ്ങയ്ക്കുള്ളിൽ ബേക്ക് ചെയ്തത്

ആവശ്യമായ ചേരുവകൾ

  • മട്ടൺ റിബ്സ്                         - 4 കഷ്ണം
  • മത്തങ്ങ                                - 1 എണ്ണം 
  • നെയ്യ്                                  - 1/4 കപ്പ്
  • വെണ്ണ                                  - 1/4 കപ്പ്
  • ജീരകപ്പൊടി                         - 1 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി                          - 1 ടേബിള്‍സ്പൂണ്‍
  • കാശ്മീരി മുളകുപൊടി              - 2 ടേബിള്‍സ്പൂണ്‍
  • വെള്ള കുരുമുളകുപൊടി           -1 1/2 ടേബിള്‍സ്പൂണ്‍
  • കുരുമുളക്                             - 3/4 ടേബിള്‍സ്പൂണ്‍
  • റോസ് മേരി ഹേർബ്സ്            - ആവശ്യത്തിന് 
  • ഉപ്പ്                                     - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 

  • വലിയ ഒരു മത്തങ്ങ എടുത്ത് അതിന്റെ മുകൾഭാഗം മൂടിയായി അടുച്ചുവയ്ക്കാവുന്ന ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം മത്തങ്ങയുടെ അകം നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കുക. 
  • ഒരു പാത്രത്തിലേക്ക് നെയ്യ്, വെണ്ണ ,ജീരകപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി , വെളുത്ത കുരുമുളകുപൊടി, കുരുമുളക് , കുറച്ച് റോസ് മേരി ഹേർബ്സ്, ആവശ്യത്തിന് ഉപ്പ് എന്നീ ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇവയെല്ലാം യോജിപ്പിച്ച ശോഷം മട്ടൺ റിബ്സ്  ഓരോ കഷ്ണമായി തയാറാക്കിയ മസാല മിക്സിൽ മുക്കിയെടുക്കുക.
  • അതിനുശേഷം ഓരോ കഷ്ണവും ചതുരകഷ്ണങ്ങളാക്കി മുറിച്ച അലൂമിനിയം ഫോയിൽ പേപ്പറിൽ നന്നായി പൊതിഞ്ഞെടുക്കുക. ഇവ അൽപനേരത്തിനു ശേഷം ചില്ലറിൽ അര മണിക്കൂർ വെച്ച് തണുപ്പിച്ചെടുക്കുക. 
  • തണുപ്പിച്ചെടുത്ത മട്ടൺ അൽപസമയത്തിനു ശേഷം  അവ്നിൽ  നന്നായി കുക്ക് ചെയ്തെടുക്കുക. തയാറായ മട്ടണ്‍ കഷ്ണങ്ങള്‍ അലൂമിനിയം ഫോയിൽ പേപ്പറിൽ നിന്നും തുറന്നെടുത്ത് മാറ്റി ഓരോന്നായി നേരത്തേ വ‍ൃത്തിയാക്കി വെച്ചിട്ടുള്ള  മത്തങ്ങയിലേക്ക് നിറച്ചശേഷം മത്തങ്ങയുടെ മൂടി ഉപയോഗിച്ചുതന്നെ അടയ്ക്കുക. അടച്ചുവച്ച മത്തങ്ങയുടെ പുറം വശം മുഴുവൻ ഉരുക്കിയ വെണ്ണ അല്ലെങ്കിൽ നെയ്യ് ഉപയോഗിച്ച്  നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഓവനിൽ വെച്ച് പാകം ചെയ്തെടുക്കുക.
  • തയാറായി വന്ന മത്തങ്ങ അവ്നിൽ നിന്നും പുറത്തെടുത്ത ശേഷം സാവധാനം മൂടി മാറ്റാം, അതിനുശേഷം മത്തങ്ങ പുറമേ മുറിച്ച്  മട്ടൺ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി  കഴിക്കാം.

English Summary : Baked Pumpkin with Mutton Ribs Recipe by Turkish Chef Tariq Hoca 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com