ADVERTISEMENT

ജീവിക്കാൻ വേണ്ടി രാപകൽ കഷ്ടപ്പെടുന്നവരെ തളർത്താൻ ചില നിസാര കാര്യങ്ങൾ മതി. സമൂഹ മാധ്യമങ്ങളിൽ നല്ല ഭക്ഷണശാലകളെക്കുറിച്ചുള്ള വാർത്തകൾ ഭക്ഷണപ്രേമികൾ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. കേട്ടറിവുകൾ വൈറലാകുന്ന കാലമാണിത്, കൊല്ലം ചെറുവയ്ക്കലിൽ ലോക്ഡൗണിനെ അതിജീവിച്ച് തങ്ങളുടെ ചെറിയ ഭക്ഷണശാല തുറന്ന സജിയ്ക്കും ലിസിക്കും ഭക്ഷണത്തിന് അമിത വില ഈടാക്കുന്നു എന്ന് പ്രചരിപ്പിച്ച ഒരു വിഡിയോ കാരണം ഏറെ മനഃ പ്രയാസം ഉണ്ടാക്കി. ഇതെ കുറിച്ച് അന്വേഷിച്ച് അവിടെ ചെന്ന് ഭക്ഷണം കഴിച്ച് അമിത വിലയില്ല എന്ന് ബോധ്യപ്പെട്ട രജീഷീന്റെ ഫേസ്ബുക്ക് കുറിപ്പ് നിരവധിപ്പേർ വായിച്ചു കഴിഞ്ഞു.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗം

ഇന്നലെ കൊല്ലം - ആയൂർ റോഡിൽ ചെറുവക്കലിൽ പ്രവർത്തിക്കുന്ന അനുഗ്രഹ ഹോട്ടലിൽ അമിത വില ഈടാക്കുന്നു എന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ എന്ന് അവകാശപ്പെട്ട ഒരാൾ പോസ്റ്റ്‌ ചെയ്ത വീഡിയോ കണ്ടാണ് ഞാനും സുഹൃത്തും കൂടി ഇന്ന് അവിടെ പോയത്. ലിസി ചേച്ചിയും സജി ചേട്ടനും നിരവധി വർഷങ്ങളായി ഈ ഹോട്ടൽ നടത്തിയാണ് ഉപജീവനം നടത്തി പോരുന്നത്, ആ പാവങ്ങൾ സങ്കടത്തിലായിരുന്നു പൊതുജനം ഈ വിഷയത്തെ സമീപിക്കുക എങ്ങനെ ആകുമെന്നോർത്ത് പക്ഷേ നമ്മൾ അവരോടൊപ്പം ഉണ്ട് എന്നാശ്വസിപ്പിച്ചാണ് ഞങ്ങൾ ഭക്ഷണം കഴിച്ചു പിരിഞ്ഞത്. ആയൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്നവർ ചെറുവക്കലിലെ ഈ നാടൻ ഭക്ഷണശാല സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ ആദ്യ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. വീഡിയോ കൂടെ ഷെയർ ചെയ്യുന്നു.



English Summary: Facebook post on price of fish curry meals go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com