ADVERTISEMENT

ഭാര്യയുടെ മുൻപിൽ ഒരു സ്റ്റൈപ്പ് മുൻപിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പൊറോട്ട ഉണ്ടാക്കാൻ പഠിക്കണമെന്നാണ് ഡോ. സോഹൻ റോയ് പറയുന്നത്. പൊറോട്ട ഉണ്ടാക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. എന്നാൽ കമ്പനി നടത്തുന്ന അതേ ലാഘവത്തോടെ, പ്രേക്ഷകരെ പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിക്കുകയാണ് ആഗോള മറൈൻ മേഖലയിലെ മുൻനിര സ്ഥാപനമായ ഏരീസ് ഗ്രൂപ്പ് മേധാവിയായ  സോഹൻ റോയ്.  ഒറ്റ ദിവസം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

'മൈദ'യെ  'പൊറോട്ട' ആക്കി മാറ്റുന്ന 'കഥ'യാണ്, 10 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ സിനിമാ സംവിധായകൻ കൂടിയായ അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.  ഇതിലെ നായകനായ  സാധാരണ 'മൈദ '  വിവിധ പരീക്ഷണഘട്ടങ്ങളും 'അടിച്ചമർത്തലു'കളും നേരിട്ട്, 'അഗ്നി' കൊണ്ടുള്ള 'പരീക്ഷ'കളെ അതിജീവിച്ച്, മലയാളി മനസുകളെ കീഴടക്കിയ പൊറോട്ട ആയി മാറുമ്പോൾ ഏതു പ്രേക്ഷകനും അപ്പോൾത്തന്നെ അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചുപോകും. 

 ഒരു സാധാരണ കുക്കിങ് വിഡിയോ എന്നതിലുപരി,  പൊറോട്ട തന്റെ കൊതിപ്പിക്കുന്ന ശരീരത്തിൽ ഒളിച്ചുവച്ച കലോറി മൂല്യങ്ങളും  അവതാരകൻ ശാസ്ത്രീയ വഴികളിലൂടെ കണ്ടെത്തി പ്രേക്ഷകർക്കായി വിവരിക്കുന്നുണ്ട്. കായികാധ്വാനം കൂടി ആവശ്യമായ 'പൊറോട്ട'  ഉണ്ടാക്കാൻ ഭാര്യമാർ മടിക്കുമ്പോൾ, ഇത്തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിലൂടെ അവരെ ആരാധകരാക്കി മാറ്റാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു. 

'കാര്യക്ഷമത' നേടിയെടുക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന  എഫിസം പ്രൊജക്റ്റിന്റെ ഭാഗമായി, കൂടുതൽ കാര്യങ്ങൾ സ്വയം മനസ്സിലാക്കിയെടുത്ത്  സ്വന്തം കഴിവുകൾ  ഫലപ്രദമായി  വികസിപ്പിക്കുക  എന്ന ചിന്തയും ഈ പാചക പരീക്ഷണത്തിന് പിന്നിലുണ്ട്.

English Summary : Sohan Roy, Even CEO's can make Porotta, Cooking Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com