ADVERTISEMENT

ചെന്നൈയിൽ നിന്നും പരിചയപ്പെട്ട ഒരു രസികൻ സൂപ്പിന്റെ രുചിക്കൂട്ടും പാചകവിശേഷങ്ങളുമായി സിന്ധു കൃഷ്ണകുമാർ. ‘സ്ത്രീകൾ അടുക്കളയിൽ പാചകം മാത്രമായി കഴിയേണ്ടവർ അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ജീവിതത്തിൽ ഞാനൊരു പാചക വിദഗ്ധയൊന്നും അല്ല’..., ഒരു അഡ്ജസ്റ്റ്മെന്റ് കുക്കാണെന്ന് പറയാമെന്നും സിന്ധു പറയുന്നു. അടുക്കള പണി ഒരിക്കലും തീരാത്ത പണിയാണ്, അതിൽ മാത്രം മുഴുകി ഇരുന്നാൽ ചിന്തിക്കാൻ പോലും പറ്റാത്ത വിധത്തിലാകും. ഒരാഴ്ചയൊക്കെ അടുപ്പിച്ച് മുഴുവൻ സമയം അടുക്കളയിൽ നിന്നാൽ ആകെ വിഷമിക്കും.

പാചകം അല്ലാതെ ഇഷ്ടപെട്ട പലമേഖലകളിലും ഇപ്പോഴും സജീവമാണ്, സിനിമയിൽ സജീവമായ മക്കൾക്കൊപ്പം അവരെ സഹായിക്കാനും മറ്റ് ഇഷ്ടകാര്യങ്ങൾ ചെയ്യാനും പാചകത്തേക്കാൾ കൂടുതൽ സമയം കണ്ടെത്താറുണ്ട്.  യാത്രകളിൽ പരിചയപ്പെടുന്ന ഇഷ്ട രുചിയിലുള്ള വിഭവങ്ങൾ വീട്ടിൽ പരീക്ഷിക്കാൻ വളരെ ഇഷ്ടമാണ്.  ചെന്നൈ യാത്രയിൽ പരിചയപ്പെട്ട ചിക്കൻ ക്ലിയർ സൂപ്പിന്റെ ലുക്കുള്ള നാടൻ വാഴപ്പിണ്ടി സൂപ്പിന്റെ വിഡിയോയാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.

ചേരുവകൾ

  • വാഴപ്പിണ്ടി
  • വെളുത്തുള്ളി – 6 അല്ലി
  • സവാള
  • കുരുമുളകുപൊടി
  • ഉപ്പ് – ആവശ്യത്തിന്
  • കോൺഫ്ളവർ – ആവശ്യമെങ്കിൽ (കുറുകി കിട്ടാൻ)
  • ബട്ടർ – ആവശ്യമെങ്കിൽ മാത്രം ചേർക്കാം
  • സ്പ്രിങ് ഒനിയൻ – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

വാഴപ്പിണ്ടി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കണം.

പ്രഷർ കുക്കറിലേക്ക് വാഴപ്പിണ്ടി, സവാള, വെളുത്തുള്ളി, ഉപ്പ്, കുറച്ച് കുരുമുളക് എന്നിവ നികക്കെ വെള്ളം ഒഴിച്ച് നാല് വിസ്സിൽ വരെ വേവിക്കണം. ആവി പോയി തണുത്ത ശേഷം മിക്സിയിൽ അടിച്ച് എടുത്ത് അരിച്ച് എടുക്കണം.

ഇത് ഒരു പാത്രത്തിലാക്കി വീണ്ടും ചൂടാക്കാം. ആവശ്യമെങ്കിൽ കോൺഫ്ളോർ ചേർക്കാം. പുളിയുടെ രുചി ഇഷ്ടമാണെങ്കിൽ അൽപം വിനിഗർ ചേർക്കാം. സ്പ്രിങ് ഒനിയൻ, കുരുമുളക്പൊടി, ബട്ടർ എന്നിവ ചേർത്ത് ചൂടാക്കി വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com