ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ കഠിന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണോ പുതുവർഷത്തിലെ തീരുമാനം? അതിനായി ഒരു ഹെൽത്തി ഡയറ്റ് കൂടി വേണം എന്നു മാത്രം. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ശീലമാക്കാം, പുളിപ്പിച്ച ഭക്ഷണങ്ങൾ

യോഗർട്ടിലും ചീസിലും അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കൾ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബാക്ടീരിയ, യീസ്റ്റ് എന്നിവയൊക്കെ ശരീരത്തിന്റെ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ സഹായിക്കുന്നുണ്ട്. പുളിപ്പിച്ച് തയാറാക്കുന്ന എല്ലാ ഭക്ഷണത്തിലും ഇത് കാണണമെന്നില്ല. പാസ്ചറൈസേഷനും വിനാഗിരിയും ഈ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നുണ്ട്. 

ഏറ്റവും എളുപ്പത്തിൽ ഫെർമന്റ് ചെയ്തെടുക്കാവന്ന ഒരു വെജ് റെസിപ്പി: കാബേജ് അരിഞ്ഞതും ഉപ്പും വെള്ളവും ഒരു ഗ്ലാസ് ജാറിൽ അടച്ച് രണ്ടു മൂന്നു ദിവസത്തിന് ശേഷം ഉപയോഗിക്കാം. ആവശ്യമെങ്കിൽ സ്പൈസസ് ചേർക്കാം. ഇത് സാൻവിച്ചിനൊപ്പം കഴിക്കാം.

 

2. ഇലകൾ കൂടുതൽ കഴിക്കാം

നമുക്ക് ചുറ്റും ഇലകളായിത്തന്നെ കഴിക്കാവുന്ന 7,000ൽ അധികം ഇലവർഗങ്ങളുണ്ട്.  പല തരത്തിലുള്ള ഇലകൾ ഡയറ്റിൽ ദിവസവും ഉൾപ്പെടുത്തണം. ഫാറ്റി ആസിഡ്  അടങ്ങിയ മീനുകളും കഴിക്കണം. പ്രോട്ടീൻ അടങ്ങിയ നട്സ് സ്നാക്ക്സായി ഉപയോഗിക്കാം.

 

3. പാചകം വീട്ടിൽത്തന്നെ

ഭക്ഷണം വീട്ടിൽത്തന്നെ തയാറാക്കുക, ജോലിത്തിരക്കുകൾ ഉള്ളവർക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മുൻകൂട്ടി പ്ലാൻ ചെയ്യാം. ചേരുവകൾ അരിഞ്ഞും പയർ വർഗങ്ങൾ വേവിച്ചും സൂക്ഷിച്ചാൽ പാചകം ഒരു പ്രശ്നമല്ലാതാകും. സൂപ്പ്, സ്റ്റ്യൂ എന്നിവ തയാറാക്കി സൂക്ഷിക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ദിവസവും ഭക്ഷണം വീട്ടിൽത്തന്നെ തയാറാക്കാം. 

 

4. ഒരു ദിവസം അഞ്ച് പഴങ്ങൾ (പച്ചക്കറികൾ)!

ഉണക്കപ്പഴങ്ങൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവയിൽനിന്ന് ഒരു ദിവസത്തേക്കുള്ള 5 വെജീസ് തിരഞ്ഞെടുക്കാം. ലോകമെങ്ങും ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള പ്രധാന കാര്യമാണ് ഇത്.  ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും ഉൾപ്പെടുത്താൻ മറക്കണ്ട. പ്രഭാത ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയാൽ ഏറ്റവും നല്ലത്. ഇഷ്ടപ്പെട്ട പഴങ്ങൾ ചേർത്ത് പലഹാരങ്ങളും ഓട്സും കഴിക്കാൻ ശ്രദ്ധിക്കാം.

English Summary : Healthy eating resolutions for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com