ADVERTISEMENT

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോഴും ഒരു രൂപക്ക് കട്ടന്‍ ചായ വില്‍ക്കുന്ന ഒരാളുണ്ട് കോഴിക്കോട് പാളയത്ത്. 72 വയസുള്ള കുട്ടേട്ടന്‍. കഴിഞ്ഞ 33 വര്‍ഷമായി ഇതു തന്നെയാണ് വില. കച്ചവടക്കാരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടേട്ടനാണ്. 72 വയസ്. ഈ ഒറ്റമുറിപീടികയിലെ ചായവില്‍പ്പനയിലൂടെയാണ് കുട്ടേട്ടന്റെ ജീവിതം. നേരത്തെ ചായക്കൊപ്പം പലഹാരത്തിനും ഒരു രൂപയായിരുന്നു. ഇപ്പോള്‍ പലഹാരത്തിന് അഞ്ചുരൂപയാക്കി. എന്നാലും കുട്ടേട്ടന്റെ ചായ നിര്‍ബന്ധമാക്കിയവരാണ് പാളയത്തുകാര്‍. 

 

എല്ലാവരും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലത്തും കട്ടന്‍ ചായയുടെ വില കൂട്ടാന്‍ കുട്ടേട്ടന്‍ ഒരുക്കമല്ല. 1200 രൂപയാണ് ഈ ഒറ്റമുറി കടയുടെ വാടക.  രണ്ടു മുറികളോട് കൂടിയ കൊച്ചുവീട്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം.  വരുമാനം തീരെ കുറവാണെങ്കിലും അച്ഛന്റെ ചായ വില്‍പനയെ മക്കള്‍ പ്രേല്‍സാപ്പിക്കുന്നുണ്ട്. തന്റെ മുന്നിലെത്തുന്നവര്‍ക്ക് ഒന്നു ദാഹമകറ്റാനും ചെറുതായെങ്കിലും വിശപ്പകറ്റാനും തന്റെ കച്ചവടം സഹായിക്കുന്നല്ലോ എന്നത് മാത്രമാണ് ജീവിതത്തിലെ സന്തോഷമായി ഈ മനുഷ്യന്‍ കാണുന്നത്.

 

English Summary : Kozhikode Kuttettans one rupee black tea stall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com