ADVERTISEMENT

മാങ്ങ സീസണിൽ നാവിൽ കൊതിയൂറുന്ന  മാങ്ങ പായസം തയാറാക്കിയാലോ? വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാങ്ങ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ചേരുവകൾ 

1. പഴുത്തമാങ്ങ - 1
2. ശർക്കര ചീകിയത് - 150 ഗ്രാം
3. തേങ്ങാ കൊത്ത്‌ - 1/4 കപ്പ്
4. നെയ്യ് - 2 ടീസ്പൂൺ
5. അണ്ടിപരിപ്പ് - 10 എണ്ണം
6. ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂൺ
7. ചുക്ക് പൊടിച്ചത് - 1/4 ടീസ്പൂൺ
8. തേങ്ങയുടെ ഒന്നാം പാൽ - 1/2 കപ്പ് ( 1/2 നാളികേരം )
9. തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ്

തയാറാക്കുന്ന വിധം 

1. മാങ്ങ ചെറിയ ചതുര കഷണങ്ങളാക്കി ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റി മാറ്റി വയ്ക്കുക.
2. ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചെടുക്കുക.
3. നാളികേരത്തിന്റെ ഒന്നാം പാൽ തയാറാക്കാൻ ചിരകിയ തേങ്ങയിലേക്കു മൂന്നോ നാലോ ടീസ്പൂൺ ചൂടു വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ചു നന്നായി പിഴിഞ്ഞ് മാറ്റുക.
4.രണ്ടാം പാലിനായ് ആദ്യം പിഴിഞ്ഞു മാറ്റിയ നാളികേരം നന്നായി വെള്ളം ഒഴിച്ചു മിക്സിയിൽ ചതച്ച് പിഴിഞ്ഞു എടുക്കുക.
5.വഴറ്റിയ മാങ്ങ കഷ്ണം രണ്ടാം പാലിൽ ഇട്ട് നന്നായി വേവിക്കുക.
6.ഒരു വിധം വേവാകുമ്പോൾ ശർക്കര പാനി ഒഴിച്ചു നന്നായി കുറുക്കി എടുക്കുക.
7. അതിലേക്ക് ഏലയ്ക്ക പൊടിച്ചതും ചുക്ക് പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.
8. തീ ഓഫ്‌ ചെയ്ത ശേഷം ഒന്നാം പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കുക.
9. നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപരിപ്പും വറുത്ത് എടുത്ത് അലങ്കരിക്കാം.

English Summary: Mango kheer, Mango payasam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com