ADVERTISEMENT

കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരവും വ്യത്യസ്തവുമായ വഴുതനങ്ങ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • വഴുതനങ്ങ - 1 എണ്ണം 
  • സവാള - ¼  ഭാഗം
  • വറ്റൽമുളക് - 6 എണ്ണം 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പ്പൂൺ 
  • വാളംപുളി -ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

▪️വഴുതനങ്ങ, സവാള, വറ്റൽമുളക് എന്നിവ ഗ്യാസിൽ ചുട്ടെടുക്കുക.

▪️വഴുതനങ്ങയുടെയും സവാളയുടെയും തൊലി മാറ്റിയശേഷം വറ്റൽമുളക്കും ചേർത്ത് നല്ലതുപോലെ ചതച്ചെടുത്ത് പുളിയും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് ഞെരടി കുഴച്ചെടുക്കുക.

English Summary : Brinjal Chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com