ADVERTISEMENT

മൂന്ന് അടുക്കുകളുള്ള ഓറിയോ പുഡ്ഡിങ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. 

ആദ്യത്തെ ലെയർ

നാല് ഓറിയോ ബിസ്ക്കറ്റുകൾ തുറന്നു അതിനകത്തെ വെള്ള ക്രീം  മാറ്റിവയ്ക്കുക. ഒരു ടേബിൾ സ്പൂൺ വെണ്ണ ചേർത്ത് ബിസ്ക്കറ്റുകൾ നന്നായി പൊടിച്ചെടുക്കുക.ഇത്

രണ്ടു ഗ്ലാസ്ക്ളിൽ  തുല്യമായി ഇട്ട് അമർത്തി വയ്ക്കുക.

രണ്ടാമത്തെ ലെയർ 

ഒരു കപ്പ് പാലിൽ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടിയും ബിസ്ക്കറ്റിന്റെ നടുവിൽ നിന്നും മാറ്റി വെച്ച വെള്ള ക്രീമും ചേർത്ത് ചൂടാക്കുക. 1/4 കപ്പ് പാലിൽ രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലവർ ഇട്ട് നന്നായി ഇളക്കുക. ഈ മിശ്രിതം അടുപ്പിൽ വച്ചിരിക്കുന്ന പാലിലേക്ക് ഒഴിക്കുക. തുടരെ ഇളക്കി കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റുക. ഈ മിശ്രിതം ഗ്ളാസിലേക്ക് തുല്യമായി ഒഴിക്കുക. ആവശ്യമെങ്കിൽ രണ്ട് ഓറിയോ ബിസ്ക്കറ്റുകൾ ഇതിൽ ചേർക്കാവുന്നതാണ്.

മൂന്നാമത്തെ ലെയർ

രണ്ട് ടേബിൾ സ്പൂൺ ചോക്ലേറ്റ് ചിപ്സ് ഒരു സ്പൂൺ ചൂടാക്കിയ പാൽ അല്ലെങ്കിൽ ക്രീം ഒഴിച്ച് തുടരെ ഇളക്കി ഒരു സ്മൂത്ത് പേസ്റ്റാക്കുക. ഇത് ചൂടോടെ തന്നെ മിശ്രിതത്തിന് മുകളിലായി ഒഴിക്കുക. അതിനുമുകളിൽ ഒരു ഓറിയോ ബിസ്ക്കറ്റും വയ്ക്കുക. ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com