ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് ഓട്സ് കൊണ്ട് നല്ല ടേസ്റ്റി വെജിറ്റബിൾ ഓട്സ്  ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഓട്സ് ഇഷ്ടമില്ലാത്തവർ പോലും ഇതുപോലെ ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കും. പ്രമേഹമുള്ളവർക്കും വണ്ണം കുറക്കാനാഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണിത്.  

ചേരുവകൾ  

  • ഓട്സ്  – 1 കപ്പ്‌  
  • നെയ്യ്/എണ്ണ – 2 ടീസ്പൂൺ  
  • കടുക് – 1 ടീസ്പൂൺ  
  • ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ  
  • കറിവേപ്പില  
  • അണ്ടിപരിപ്പ്  –1 ടീസ്പൂൺ  
  • ഇഞ്ചി  – ചെറിയ  കഷണം  
  • പച്ചമുളക്  – 2 എണ്ണം  
  • കാരറ്റ്  – 2 ടേബിൾ സ്പൂൺ  
  • ബീൻസ് –  2 ടേബിൾ സ്പൂൺ  
  • ഗ്രീൻ പീസ് –  2 ടേബിൾ സ്പൂൺ  
  • മഞ്ഞൾപ്പൊടി  – 1/4 ടീസ്പൂൺ  
  • ഉപ്പ്  – ആവശ്യത്തിന്  
  • വെള്ളം  – 1 കപ്പ്‌  
  • നാളികേരം ചിരകിയത് – 1 ടേബിൾ സ്പൂൺ  

 

തയാറാക്കുന്ന വിധം  

ഓട്സ്  ഒരു പാനിൽ ചെറിയ തീയിൽ 4 മിനിറ്റ് വറത്തു മാറ്റുക. അതേ പാനിൽ നെയ്യ് ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, അണ്ടിപരിപ്പ് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കാരറ്റും ബീൻസും  ഗ്രീൻ പീസും  മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളം കൂടി ഒഴിച്ച് 5 മിനിറ്റ് അടച്ചു വച്ച് വേവിച്ചെടുക്കുക. പച്ചക്കറികൾ വെന്തതിനു ശേഷം വെള്ളവും ഓട്സും കൂടി ചേർത്ത് 3 മിനിറ്റ് വീണ്ടും മിതമായ ചൂടിൽ അടച്ചു വയ്ക്കുക. നാളികേരം ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com