ADVERTISEMENT

ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ മുളപ്പിച്ച ഉലുവ ഉപയോഗിച്ച് കയ്പ്പില്ലാത്ത തോരൻ തയാറാക്കാം. ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം. കറിയായിട്ടല്ലെങ്കിൽ വെറുതെ സാലഡായും കഴിക്കാൻ ഏറെ രുചികരമാണ്.

ചേരുവകൾ

  • ഉലുവ - 1 ഗ്ലാസ് വെള്ളത്തിൽ കുതിർത്തു മുളപ്പിച്ച് എടുത്തത്
  • വറ്റൽ മുളക് -7 എണ്ണം
  • ചെറിയ ഉള്ളി - 8 എണ്ണം
  • വെളുത്തുള്ളി - 2 അല്ലി
  • ജീരകം - 1 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • ഉണക്കമുന്തിരി - ആവശ്യത്തിന്
  • ഈന്തപ്പഴം - 12 എണ്ണം
  • തേങ്ങാ തിരുമ്മിയത് - ഒരു മുറി
  • പച്ചമുളക് - 3 എണ്ണം
  • തക്കാളി - 1
  • കറിവേപ്പില - ആവശ്യത്തിന്
  • ചെറുനാരങ്ങാ - പകുതി

 

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക്, ജീരകം ,ചതച്ചെടുത്ത ഉള്ളി, വറ്റൽ മുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും തക്കാളി അരിഞ്ഞതും ചേർക്കുക. തക്കാളി വെന്തു വരുമ്പോൾ ഉണക്കമുന്തിരിയും  കുരുകളഞ്ഞ ഈന്തപ്പഴം ചെറുതായി അരിഞ്ഞതും ചേർക്കുക. ഒന്ന് വഴറ്റി എടുത്തതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ചേർക്കുക. വെള്ളം തിളച്ചു കുറുകി വരുമ്പോൾ മുളപ്പിച്ചെടുത്ത ഉലുവ ചേർക്കാം. ചെറിയ തീയിൽ കുറച്ച് നേരം വേവിച്ച് എടുക്കുക. ഉലുവ വെന്തു വെള്ളം വറ്റി തുടങ്ങുമ്പോൾ തേങ്ങാ ചേർത്ത് ഇളകി യോജിപ്പിക്കാം. 2 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്തു ചെറുനാരങ്ങാ നീരും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com