ADVERTISEMENT

പുതുപുത്തൻ രുചിയിൽ ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ: 

  • ചിക്കൻ - 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)
  • മഞ്ഞൾപ്പൊടി -1 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ -21/2 ടേബിൾ സ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എല്ലാം കൂടെ ചതച്ചത് -2 1/2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില -ആവശ്യത്തിന് 
  • നാരങ്ങാ നീര് - ഒരു നാരങ്ങയുടെ 
  • ഗരം മസാല പൊടിച്ചത്  - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി -1 ടീസ്പൂൺ 
  • വറ്റൽ മുളക് - 4 എണ്ണം 
  • ചതച്ച വറ്റൽ മുളക് - 2 ടീ സ്പൂൺ 
  • ചെറിയ ഉള്ളി - 30 എണ്ണം
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • ടൊമാറ്റോ സോസ്  -1/2 കപ്പ്

 

തയാറാക്കുന്ന വിധം:

ഒരു വലിയ ബൗളിലേക്കു മഞ്ഞൾപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്തു അതിലേക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു 1 മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വയ്ക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക.

ചിക്കൻ പൊരിച്ചെടുത്ത അതെ എണ്ണയിൽ നിന്ന് 2 ടേബിൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു അതിലേക് വറ്റൽ മുളകും  ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് 1 ടീസ്പൂൺ ഇട്ട് കൊടുത്തു ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസും ചേർത്ത് വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത ശേഷം ചതച്ച വറ്റൽ മുളകും ചേർക്കാം. ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുത്തു വറുത്തു ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com