ADVERTISEMENT

ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തവർക്ക് ദോശമാവുകൊണ്ട് ഹെൽത്തിയും രുചികരവുമായ പനിയാരം തയാറാക്കാം. ഇത് പ്രഭാത ഭക്ഷണത്തിനും  നാലുമണിക്ക് ചായയുടെ കൂടെയും ഉപയോഗിക്കാം.

ചേരുവകൾ

  • ദോശമാവ്- 2 കപ്പ്
  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - ഒരു ടേബിൾ സ്പൂൺ
  • പൊട്ടുകടല - ഒരു ടേബിൾ സ്പൂൺ
  • സവാള - ഒന്ന്
  • പച്ചമുളക് - 2
  • ഇഞ്ചി - ഒരിഞ്ചു കഷണം
  • കായപ്പൊടി - കാൽടീസ്പൂൺ
  • കറിവേപ്പില - രണ്ട് കതിർപ്പ്
  • അണ്ടിപ്പരിപ്പ് - 15 
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് -1
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ജീരകം മൂപ്പിക്കുക. ഇതിലേക്ക് ഉഴുന്നുപരിപ്പും പൊട്ടുകടലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.

സവാള മൂത്ത് എണ്ണ തെളിയുമ്പോൾ കായപ്പൊടിയും ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പും ഗ്രേറ്റ് ചെയ്ത കാരറ്റും ചേർക്കുക. കാരറ്റിലെ വെള്ളം വറ്റി ഡ്രൈ ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം.

ചൂടാറുമ്പോൾ ദോശ മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. 

ഒരു ഉണ്ണിയപ്പകാര ചൂടാക്കി അല്പം എണ്ണ ഒഴിച്ച് ശേഷം  ഓരോ സ്പൂൺ മാവ് വീതം ഒഴിക്കുക. ചെറിയ തീയിൽ വേണം  വേവിക്കാൻ. പണിയാരം വെന്ത് മുകളിൽ ചെറിയ കുമിള വന്നു തുടങ്ങുമ്പോൾ തിരിച്ചിടാം.

രണ്ടുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ എടുക്കാം. രുചികരമായ പണിയാരം തയാർ. തേങ്ങാ ചമ്മന്തിയോ, ഉള്ളി ചമ്മന്തിയോ കൂട്ടി കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com