തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സിംപിൾ ഓട്സ് പുട്ട്
Mail This Article
×
ഓട്സ് കൊണ്ട് ഹെൽത്തി പുട്ട് തയാറാക്കിയാലോ?. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു പുട്ട്.
ചേരുവകൾ
- ഓട്സ്- രണ്ട് കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം
തയാറാക്കുന്ന വിധം
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഓട്സ് അഞ്ചുമിനിറ്റ് വറുത്തെടുക്കണം. ചെറിയ തീയിൽ വേണം വറുക്കാൻ.
- ചൂടാറിയശേഷം പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക. വെള്ളം കുറേശ്ശേ ചേർത്ത് നനച്ച് എടുക്കാം.
- നനച്ച പൊടി 10 മിനിറ്റ് വച്ചതിനുശേഷം മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കണം. ഇങ്ങനെ ചെയ്താൽ പുട്ട് നല്ല സോഫ്റ്റായി വരും.
- ഒരു പുട്ടുകുറ്റിയിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു അതിനു മുകളിൽ പുട്ട് പൊടി ഇട്ടു ആവിയിൽ വേവിച്ചെടുക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.