ADVERTISEMENT

ദോശ ആർക്കാണിഷ്ടമല്ലാത്തത്? അതും വേറിട്ട രുചിയിലുള്ള  ഒരു ഉഡുപ്പി ദോശയാവുമ്പോൾ? അതിനൊപ്പം സ്വാദ് കൂട്ടാൻ ഒരു മധുര ചട്ണിയും. 

അടിപൊളി എന്നേ പറയാനാവൂ... നിങ്ങളും പരീക്ഷിക്കൂ ഈ നീർ സ്വാദൂറും ദോശ...

 

ചേരുവകൾ :

പച്ചരി - 1കപ്പ് (3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് നന്നായി കഴുകിയെടുത്തത് )

തേങ്ങാപ്പാൽ -3/4 കപ്പ്

ഉപ്പ് - 1/2 ടീ സ്പൂൺ

നെയ്യ് അല്ലെങ്കിൽ എണ്ണ - 1/2 ടീ സ്പൂൺ

 

കുതിർത്ത പച്ചരി നെയ് പരുവത്തിൽ അരച്ചെടുക്കുക. കട്ടി കുറയ്ക്കണമെങ്കിൽ 2 ടേബിൾ സ്പൂൺ വെള്ളം ചേർക്കാം. അരച്ചെടുത്ത മാവിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. ദോശചട്ടി  ചൂടാക്കി തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് പരത്തി മുകളിൽ നെയ്യൊഴിച്ചു  ചുട്ടെടുക്കുക.

 

ഇതിന്റെ കൂടെ കഴിക്കാനുള്ള മധുര ചട്ട്ണി കൂടി തയ്യാറാക്കാം. തേങ്ങ ചിരകിയത്‌ (4 ടേബിൾ സ്പൂൺ),പനം ശർക്കര (1 ടേബിൾ സ്പൂൺ ),നെയ്യ് (1 ടീ സ്പൂൺ ) എന്നിവ  നന്നായി ചേർത്തിളക്കി യോജിപ്പിച്ച് മധുര ചട്ട്ണിയുണ്ടാക്കി ദോശക്കൊപ്പം  ഉപയോഗിക്കാം.

 

English Summary : How to make Uduppi Dosa and Sweet Chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com