ADVERTISEMENT

ചിക്കനെ തോൽപ്പിക്കുന്ന രുചിയിൽ നല്ല ക്രിസ്പി സ്റ്റൈലിൽ ഒരു ഉഗ്രൻ വിഭവം. അതാണ് ക്രഞ്ചി കോളിഫ്ലവർ ഫ്രൈ. വൈകുന്നേരം ചൂട് ചായയുടെയോ കാപ്പിയുടെയോ കൂടെ എന്തെങ്കിലും കറുമുറെ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എല്ലാവർക്കും ഈസിയായി ഉണ്ടാക്കാം ഈ ക്രഞ്ചി കോളിഫ്ലവർ. കാണുമ്പോൾ തന്നെ എല്ലാവർക്കും കഴിക്കാൻ തോന്നും. ഏത് പ്രായക്കാർക്കും കഴിക്കാം.

 

  • കോളിഫ്ലവർ - 1
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ്
  • കോൺഫ്ളവർ - 2 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ
  • മൈദ - 2 ടേബിൾസ്പൂൺ + 4 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • തൈര് - 3/4 കപ്പ്‌ 
  • ഗരം മസാല - 1/4 ടീസ്പൂൺ
  • ഓട്സ്
  • മുളകുപൊടി - 11/2 ടീസ്പൂൺ
  • എണ്ണ
  • കുരുമുളകു പൊടി - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം കോളിഫ്ലവർ ഓരോ ഇതളായി അടർത്തി എടുത്ത് കഴുകി വൃത്തിയാക്കി വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കണം. അതിന് ശേഷം വെള്ളം പൂർണമായും  കളഞ്ഞു  തണുക്കാൻ വയ്ക്കണം. 

ഒരു ബൗളിൽ  2 ടേബിൾസ്പൂൺ കോൺഫ്ലോർ , 2 ടേബിൾസ്പൂൺ മൈദ, ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എല്ലാം ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് യോജിപ്പിച്ച് വയ്ക്കണം. 

ശേഷം തൈര്, ബാക്കി കോൺഫ്ലോർ, മൈദ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഓരോ കോളിഫ്ലവർ കഷ്ണവും അതിൽ മുക്കി ഓട്സിൽ പൊതിഞ്ഞു ലോ ഫ്ലയിമിൽ  എണ്ണയിൽ വറുത്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com