ADVERTISEMENT

രോഗപ്രതിരോധ ശേഷിയും ഊർജവും പ്രദാനം ചെയ്യുന്ന ചെറുപയർ പ്രോട്ടീന്റെ കലവറയാണ് .ചെറുപയർ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഇതുപോലൊരു ഉഗ്രൻ ടേസ്റ്റി ഹെൽത്തി ചമ്മന്തിപ്പൊടി ഉണ്ടാക്കി സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം .

ചേരുവകൾ :-

  • ചെറുപയർ -1/2 കപ്പ് 
  • നാളികേരം ചിരകിയത് -2 ടേബിൾസ്പൂൺ 
  • ഉഴുന്നുപരിപ്പ് - 2 ടീസ്പൂൺ 
  • കുരുമുളക് - 8 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന്
  • ഉണക്കമുളക് - 10 എണ്ണം 
  • വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ 
  • ഇഞ്ചി - ഒരു ചെറിയ കഷണം 
  • ചെറിയ ഉള്ളി - 3 എണ്ണം 
  • ഉപ്പ് - പാകത്തിന് 

 

തയാറാക്കുന്ന വിധം 

ചെറുപയർ നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കുക. ഒരു കടായി ചൂടാക്കി അതിലേക്കു ചെറുപയർ, ഉഴുന്നുപരിപ്പ് ,കുരുമുളക് എന്നിവ ഇട്ടു ഡ്രൈ റോസ്റ്റ് ചെയ്യുക. പകുതി മുക്കാലും ബ്രൗൺ കളറിലേക്കു വന്നുതുടങ്ങുമ്പോൾ പുളി ,ഉപ്പ് എന്നിവ ഒഴികെയുള്ള ചേരുവകൾ അതിലേക്കു ചേർത്ത് നന്നായി വീണ്ടും റോസ്റ്റ് ചെയ്യുക .നാളികേരം ഗോൾഡൻ ബ്രൗൺ കളർ വരുന്നത് വരെ റോസ്റ്റ് ചെയ്യണം .ഇനി ഇതിലേക്ക് വാളൻപുളി ,പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യാം .ചൂട്‌ ആറിയതിനു ശേഷം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കാം. വായു കടക്കാത്ത കുപ്പിയിൽ അടച്ചു വച്ചു ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com