ADVERTISEMENT

കേക്ക് എപ്പോൾ വേണമെങ്കിലും തയാറാക്കി കഴിക്കാനുള്ള രീതികൾ ഈ ലോക്ഡൗണ്‌ കാലത്ത് പാചകപ്രേമികൾ മനസിലാക്കി കഴിഞ്ഞു.

സ്വാദിഷ്ടമായ റിച്ച് പ്ലം കേക്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

ഡ്രൈ ഫ്രൂട്ട്സ് സോക്ക് ചെയ്യാൻ:

  • ഉണക്ക മുന്തിരി - 1/4 കപ്പ്‌
  • ഉണങ്ങിയ ക്രാൻബെറി - 1/4 കപ്പ്‌
  • ഉണങ്ങിയ ബ്ലൂബെറി - 1/4 കപ്പ്‌
  • ഡേറ്റ്സ്(അരിഞ്ഞത്) - 1/2 കപ്പ്‌
  • കറുത്ത ഉണക്ക മുന്തിരി - 1/4 കപ്പ്‌
  • ചെറി - 1/4 കപ്പ്‌
  • ബ്ലാക്ക് റം - 1/2 കപ്പ്‌
  • കശുവണ്ടി - 1/4 കപ്പ്‌

 

കാരമൽ ഉണ്ടാക്കാൻ :

  • പഞ്ചസാര - 1/4 കപ്പ്‌
  • വെള്ളം - 1/4 കപ്പ്‌

 

കേക്ക് തയാറാക്കാൻ :

  • മൈദ - 1 കപ്പ്‌
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • സോഡാപ്പൊടി - 1/4 ടീസ്പൂൺ
  • കറുവാപ്പൊടി - 1/4 ടീസ്പൂൺ
  • ജാതിക്കാപ്പൊടി - 1/4 ടീസ്പൂൺ
  • ഇഞ്ചി പൊടിച്ചത് - 1/4 ടീസ്പൂൺ
  • ഓൾ സ്‌പൈസ് പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ്‌
  • ബ്രൗൺ ഷുഗർ - 3/4 കപ്പ്‌
  • മുട്ട - 2
  • വാനില എസൻസ് - 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

• ഒരു ഗ്ലാസ്‌ പാത്രത്തിൽ കശുവണ്ടി ഒഴികെ എല്ലാ ഡ്രൈ ഫ്രൂട്ട്സും റമ്മും നന്നായി യോജിപ്പിച്ച് അടച്ച് ഒരു ദിവസം വയ്ക്കുക. പിറ്റേന്ന്  ആകുമ്പോൾ ഡ്രൈ ഫ്രൂട്ട്സ് എല്ലാം കുതിർന്നിട്ടുണ്ടാകും. ഇതിലോട്ട് കശുവണ്ടിയും 2 ടേബിൾസ്പൂൺ മൈദയും ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.

• കാരമൽ ഉണ്ടാക്കാനായി ഒരു പാൻ ചെറു ചൂട് ആകുമ്പോൾ പഞ്ചസാര ഇട്ടുകൊടുക്കുക. പഞ്ചസാര ബ്രൗൺ കളർ ആകുമ്പോൾ വെള്ളം ഒഴിച്ച് നന്നായി ഇളക്കി കുറച്ച് പറ്റിച്ച് ആറാൻ വയ്ക്കുക. പഞ്ചസാര കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.

• കേക്ക് ഉണ്ടാക്കാനായി ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, സോഡാപ്പൊടി, കറുവാപ്പൊടി, ജാതിക്കാ പൊടിച്ചത്, ഇഞ്ചി പൊടി, ഓൾ സ്‌പൈസ് പൊടി, ഉപ്പ് എന്നിവ ചേർത്ത് അരിച്ച് യോജിപ്പിച്ച് മാറ്റി വയ്ക്കുക.

• ഒരു ബൗളിൽ ബട്ടറും ബ്രൗൺ ഷുഗറും  നന്നായി അടിക്കുക. ഇതിലോട്ട് മുട്ടയും വാനില എസൻസും തയാറാക്കി വച്ചിരിക്കുന്ന കാരമലും ചേർത്ത് യോജിപ്പിക്കുക. മൈദയുടെ മിശ്രിതവും കുതിർത്തുവച്ച ഡ്രൈ ഫ്രൂട്ട്സും ഒന്ന് ഇടവിട്ട് ചേർത്ത് യോജിപ്പിച്ചു എടുക്കുക.

• 7 ഇഞ്ചിന്റെ പാൻ എടുത്ത് ബട്ടർ പേപ്പർ വെച്ച് ബട്ടർ തടവി മൈദയും തട്ടി വെയ്ക്കുക. ഇതിലോട്ട് തയാറാക്കിയ കേക്കിന്റെ മിശ്രിതവും ഇട്ട് മുകളിലായി കുറച്ച് ഡ്രൈ ഫ്രൂട്ട്സും വിതറി അലങ്കരിക്കുക. പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 1.15 മുതൽ 1.30 മണിക്കൂർ വരെ 150 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കുക.

• ചെറു ചൂടോടെത്തന്നെ കുറച്ച് റം മുകളിൽ തടവുക. (ഇത് ഇങ്ങനെ ഒരു 4 - 5 ദിവസം ചെയ്‌താൽ നല്ലത്.) കേക്ക് ബട്ടർ പേപ്പറിലോ ക്ലിങ് ഫിലിമിലോ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ അടച്ച് വച്ച് കുറച്ച് ദിവസം സൂക്ഷിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com