ADVERTISEMENT

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ മൊരിഞ്ഞ പരിപ്പുവട വീട്ടിൽ തയാറാക്കാം.

ചേരുവകൾ:

  • കടലപരിപ്പ് - 1/2 കിലോഗ്രാം 
  • ചെറിയ ഉള്ളി -  25/30 എണ്ണം (വട്ടത്തിൽ അരിഞ്ഞത് )
  • പച്ചമുളക് - 5 എണ്ണം (ചെറുതാക്കി അരിഞ്ഞത് )
  • ഇഞ്ചി - 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത് )
  • വറ്റൽ മുളക് - 4 എണ്ണം (ചെറുതായി അരിഞ്ഞത് )
  • കറിവേപ്പില - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ 

തയാറാക്കുന്ന വിധം

കടലപരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്താനിടുക. ശേഷം അതിൽ നിന്നും 2 ടേബിൾ സ്പൂൺ കടലപരിപ്പ് മാറ്റി, ബാക്കിയുള്ളതെല്ലാം അരച്ചെടുക്കുക. നന്നായി അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ശേഷം നേരത്തെ അരയ്ക്കാതെ  മാറ്റി വച്ച കടലപരിപ്പും ചെറുതായി  അരിഞ്ഞ ഉള്ളിയും പച്ചമുളകും വറ്റൽ മുളകും കറിവേപ്പിലയും ഇഞ്ചിയും ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. കൈ വെള്ളയിൽ പരത്തി, ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട നല്ല മൊരിഞ്ഞ പരിപ്പുവട റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com