ADVERTISEMENT

നോൺവെജ് വിഭങ്ങളിൽ  ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് ബീഫ് വിഭവങ്ങൾ. ഇതിനോടകം  നാടനും ചൈനീസും ഒക്കെ ബീഫിൽ പരീക്ഷിച്ചു കഴിഞ്ഞു. എന്നാലും എപ്പോഴും വ്യത്യസ്തത ഇഷ്ടപെടുന്നവർക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു നാടൻ വിഭവമാണ് ബീഫ് പൊടി മസാല. നല്ല നാടൻ സ്റ്റൈലിൽ മസാല പൊടിച്ചു ചേർത്തുണ്ടാക്കുന്ന ബീഫിന്റെ രുചി ഒന്നു വേറെ തന്നെ.

ചേരുവകൾ

  • ബീഫ് - 1/2 കിലോഗ്രാം
  • സവാള - 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 11/2 ടീസ്പൂൺ
  • മുളകുപൊടി - 1 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • തേങ്ങാ ചിരകിയത് - 3/4 കപ്പ്‌
  • കുരുമുളക് - 1/2 ടീസ്പൂൺ
  • ഉലുവ - 1/4 ടീസ്പൂൺ
  • പെരുംജീരകം - 1/4 ടീസ്പൂൺ
  • ഏലക്കായ - 2
  • ഗ്രാമ്പു - 5
  • കറുവപ്പട്ട - ചെറിയ കഷ്ണം
  • ചെറിയ ഉള്ളി - 10
  • വെളിച്ചെണ്ണ
  • ഉപ്പ്
  • കറിവേപ്പില
  • വെള്ളം - 1/4 കപ്പ്‌

പാകം ചെയുന്ന വിധം

ആദ്യം 2 ടേബിൾസ്പൂൺ എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടായി കഴിയുമ്പോൾ തേങ്ങയും ഏലയ്ക്ക, കറുവപ്പട്ട, പെരുംജീരകം, ഉലുവ, കുരുമുളക്, ഗ്രാമ്പു എല്ലാം കൂടി ചേർത്ത് ബ്രൗൺ കളർ ആവുന്നത് വരെ മൂപ്പിക്കണം. തണുത്തതിന് ശേഷം വെള്ളം ചേർക്കാതെ പൊടിച്ചെടുക്കണം. അതിന് ശേഷം ഒരു പ്രഷർ കുക്കർ എടുത്ത് അതിലേക്ക് ബീഫും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സവാള പൊടിയായി അരിഞ്ഞതും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം കാൽ കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കണം. ബീഫ് വെന്ത് കഴിയുമ്പോൾ ബാക്കി വെള്ളം ഉണ്ടെങ്കിൽ വറ്റിച്ച് എടുക്കണം. വേറെ ഒരു ചീനച്ചട്ടി വെച്ച് അതിൽ 3 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ബീഫ് ചേർത്ത് നന്നായി വഴറ്റണം. വെള്ളം നന്നായി മാറി കഴിയുമ്പോൾ പൊടിച്ച മസാലയും കറിവേപ്പിലയും കൂടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം.

അടുപ്പിൽ നിന്ന് വാങ്ങുന്നതിന് മുൻപായി കുരുമുളക് പൊടി കൂടി ചേർത്ത് യോജിപ്പിക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com