ADVERTISEMENT

അരിയും ഉഴുന്നും ചേർത്ത് മാത്രമല്ല  കടലമാവ് കൊണ്ടും നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലി തയാറാക്കാം. സാധാരണ ഇഡ്ഡലി മാവ് പോലെ ഒരുപാട് നേരം വയ്ക്കേണ്ട ആവശ്യമില്ല. മാവ് തയാറാക്കി അരമണിക്കൂറിനുള്ളിൽ തന്നെ പഞ്ഞി പോലെയുള്ള ഇഡ്ഡലി തയാറാക്കാം. ഈ ഇഡലിക്ക് പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യമില്ല.

ചേരുവകൾ

  • കടലമാവ് - ഒരു കപ്പ്
  • റവ - രണ്ട് ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • പഞ്ചസാര - ഒന്നര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ഇഞ്ചി - ഒരു കഷ്ണം
  • പച്ചമുളക് - 1
  • തൈര് - കാൽ കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്
  • ഇനോ സാൾട്ട് - ഒരു ടീസ്പൂൺ
  • റിഫൈൻഡ് ഓയിൽ - ഒരു ടീസ്പൂൺ

താളിക്കാൻ വേണ്ട ചേരുവകൾ

  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • കടുക്‌ - ഒരു  ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • വെളുത്ത എള്ള് - രണ്ട് ടീസ്പൂൺ
  • കായപ്പൊടി- കാൽ ടീസ്പൂൺ
  • കറിവേപ്പില - രണ്ട് കതിർപ്പ്
  • പച്ചമുളക് - 4
  • ഉപ്പ്- അര ടീസ്പൂൺ
  • പഞ്ചസാര - ഒരു ടീസ്പൂൺ
  • വെള്ളം - അര കപ്പ്

അലങ്കരിക്കാൻ

  • മല്ലിയില - ഒരു ടേബിൾ സ്പൂൺ 
  • തേങ്ങ ചിരകിയത് - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം 

  • കടലമാവ്, ഇഞ്ചി, പച്ചമുളക്, ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച്  മിക്സിയിൽ പൊടിച്ച് എടുക്കുക. ഇതിലേക്ക് റവയും തൈരും വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ദോശ മാവിന്റെ അയവിൽ ആയിരിക്കണം. ഈ മാവ് 20 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഇതിലേക്ക് ഒരു ടീസ്പൂൺ റിഫൈൻഡ് ഓയിലും ഇനോ സാൾട്ടും ചേർത്ത് ഇളക്കുക.മാവ് ഉടനെ തന്നെ പതഞ്ഞു പൊങ്ങി ഇരട്ടി ആവും.
  • മയം പുരട്ടിയ ഇഡലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ പത്തു മിനിറ്റ് വേവിച്ച് എടുക്കുക.
  • വെന്ത ഇഡ്ഡലി ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിനു മുകളിലേക്ക് താളിച്ച് ഒഴിക്കണം. ഈ ഇഡ്ഡലി കഴിക്കാൻ ചമ്മന്തിയുടെ ആവശ്യമില്ല. താളിച്ച് ഒഴിക്കുന്നതാണ് രുചി.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോൾ ജീരകവും എള്ളും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് കായപ്പൊടി,കറിവേപ്പില, നീളത്തിൽ അരിഞ്ഞ പച്ചമുളക് ഇവ ചേർത്ത് വഴറ്റി അര ഗ്ലാസ്സ് വെള്ളവും പഞ്ചസാരയും ഉപ്പും ചേർക്കുക.
  • നന്നായി തിളയ്ക്കുമ്പോൾ തയാറാക്കിവച്ച ഇഡ്ഡലിയിൽ ഒഴിച്ച്കൊടുക്കുക. മല്ലിയിലയും തേങ്ങ ചിരകിയതും വിതറി അലങ്കരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com