കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി
Mail This Article
×
കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
1. കറിവേപ്പില -1 കപ്പ്
2. ചുവന്ന മുളക് -7 എണ്ണം
3. മല്ലി - 2 ടേബിൾ സ്പൂൺ
4. ജീരകം - 1 ടേബിൾ സ്പൂൺ
5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ
6. വെളുത്തുള്ളി - 3 അല്ലി
7. പുളി - നാരങ്ങ വലിപ്പത്തിൽ
8. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി കറിവേപ്പില നന്നായി വറുത്തെടുക്കുക. നല്ല മൊരിഞ്ഞ ശേഷം ഇത് മാറ്റി വയ്ക്കാം.
- ശേഷം ജീരകം വറുത്തെടുക്കണം. അതു കഴിഞ്ഞു മല്ലി വറുത്തെടുക്കണം. അതേ പാനിൽ തന്നെ വെളുത്ത എള്ള് ഇട്ട് ഒന്ന് ചൂടാക്കി എടുക്കണം.
- പിന്നീട് ഒരു നുള്ള് എണ്ണ ഒഴിച്ച് മുളക് വറുത്തെടുക്കണം.
- ഇതെല്ലാം ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. അതിലേക്കു പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ കൂടി ഇട്ട് പൊടിച്ചെടുക്കണം.
- നല്ല മുറുക്കമുള്ള അടപ്പുള്ള പാത്രത്തിൽ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.