ADVERTISEMENT

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്. ഇറച്ചിപ്പുട്ട് ആയാലോ? രുചി ഇരട്ടിയാകും. വേറെ കറികളൊന്നും വേണ്ടതാനും. ചിക്കൻ, ബീഫ്, മട്ടൻ  ഇഷ്ടമുള്ള ഏത് ഇറച്ചി വെച്ചും  പുട്ട് തയാറാക്കാം. നോൺവെജ് ഇഷ്ടമല്ലാത്തവർക്ക് പനീർ ഉപയോഗിക്കാം.

ചേരുവകൾ

  • പുട്ടുപൊടി - രണ്ടു കപ്പ്
  • എല്ലില്ലാത്ത ചിക്കൻ / ബീഫ് / മട്ടൻ -അര കിലോഗ്രാം
  • വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
  • സവാള നീളത്തിൽ അരിഞ്ഞത് -4
  • ഇഞ്ചി- ഒരിഞ്ചു കഷണം
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചമുളക് - 4
  • കറിവേപ്പില - രണ്ട് കതിർപ്പ്
  • തക്കാളി - ഒന്ന്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
  • ഗരംമസാല - ഒരു ടീസ്പൂൺ
  • കട്ടി തേങ്ങാപ്പാൽ - കാൽ കപ്പ്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം

  • മട്ടനും ബീഫും ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പ്രഷർകുക്കറിൽ വേവിച്ചെടുക്കുക.തണുത്തതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ചിക്കൻ നേരത്തെ വേവിക്കണ്ട ആവശ്യമില്ല.ചെറിയ കഷ്ണങ്ങളാക്കിയാൽ മാത്രം മതി.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
  • സവാള വെന്തു നിറം മാറി തുടങ്ങുമ്പോൾ മസാലപ്പൊടികൾ  ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഇറച്ചിയും  ഇറച്ചി വെന്ത വെള്ളവും  ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. ചിക്കൻ ആണെങ്കിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ടു തന്നെ നന്നായി വെന്തു കിട്ടും.
  • നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • പുട്ടുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നനച്ചു എടുക്കുക.
  • ഒരു പുട്ടുകുറ്റിയിൽ തേങ്ങ ചിരകിയത്, ഇറച്ചി മസാല, പുട്ടുപൊടി ഇവ ഇടവിട്ട് ലയറുകളാക്കി നിറയ്ക്കുക.
  • നന്നായി ആവി വരുന്നതുവരെ വേവിച്ചെടുക്കുക.

    English Summary - Readers Recipe - Sunday Special Breakfast Spicy Irachi Puttu


     
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com