ADVERTISEMENT

പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്‌.

ചേരുവകൾ

  • കട്ടിയുള്ള ക്രീം - 1 കപ്പ്‌
  • പാൽ - 1/2 കപ്പ്‌
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ജലാറ്റിൻ - 1 ടേബിൾസ്പൂൺ
  • ചൂടുവെള്ളം - 2 ടേബിൾസ്പൂൺ
  • വാനില എസൻസ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം :

• ഒരു ചെറിയ പാത്രത്തിൽ ജലാറ്റിനും ചൂടുവെള്ളവും കൂടി നന്നായി ഇളക്കി ജലാറ്റിൻ ഉരുക്കി എടുക്കുക.

• ഒരു ഫ്രൈയിങ് പാൻ ചെറു തീയിൽ  ക്രീമും പാലും പഞ്ചസാരയും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു 4 - 5 മിനിറ്റ് ചെറുതീയിൽ  ഇളക്കി കൊണ്ട് ഇരിക്കുക. ഈ മിശ്രിതം തിളപ്പിക്കരുത്. തീ ഓഫ്‌ ചെയ്ത ശേഷം വാനില എസൻസും തയാറാക്കി വച്ചിരിക്കുന്ന ജലാറ്റിന്റെ മിശ്രിതവും ചേർത്ത് നന്നായി ഇളക്കി ഒരു പാത്രത്തിൽ അരിച്ച് എടുക്കുക.

• തയാറാക്കിയ ഈ മിശ്രിതം ചെറിയ കപ്പുകളിലാക്കി 4 - 5 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ഫ്രീസറിൽ വയ്ക്കുവാൻ പാടില്ല.

• ഒരു ബൗളിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ നിന്നും കപ്പുകൾ എടുത്ത് ഇതിൽ 3/4 കപ്പ്‌ വരെ വെള്ളത്തിൽ 30 സെക്കന്റ്‌ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കപ്പിൽനിന്നും പാന കോട്ട എളുപ്പത്തിൽ വിട്ടുപോരും. ഇനി ഒരു പാത്രത്തിൽ കപ്പ്‌ കമഴ്ത്തുക. ഇഷ്ടമുള്ള ടോപ്പിങ്സ് വച്ച് വിളമ്പാം.

English Summary : Panna cotta is a creamy and classic Italian dessert. Incredibly easy to make.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com