ADVERTISEMENT

വടക്കൻ മലബാറിലെ വീടുകളിലെയും ചായക്കടകളിലെയും  വിശേഷപ്പെട്ട ഒരു പലഹാരമാണ് കലത്തപ്പം. ശർക്കരയും തേങ്ങയും ഉള്ളിയും പ്രധാന ഘടകങ്ങൾ ആയ കലത്തപ്പം ഇന്ന് ലോകം മുഴുവൻ ഉള്ള മലയാളികൾക്ക് പ്രീയപ്പെട്ട വിഭവം ആണ്. തനതായ മലബാർ കലത്തപ്പത്തിന്റെ രുചിക്കൂട്ട് ഇതാ.

ചേരുവകൾ

1. പച്ചരി  - 1 കപ്പ്
2. ശർക്കര - 250 ഗ്രാം
3. ചിരകിയ തേങ്ങ  - 3 ടേബിൾസ്പൂൺ
4 തേങ്ങാ കൊത്ത് - 3 ടേബിൾസ്പൂൺ
5 ചെറിയ ഉള്ളി - 3 എണ്ണം
6 ചോറ്‌ - 1 ടേബിൾസ്പൂൺ
7 ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
8 വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
9 നെയ്‌- 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1. ഒരു കപ്പ് പച്ചരി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
2. മിക്സിയുടെ ജാറിലേക്ക് പച്ചരിയും തേങ്ങയും ചോറും ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
3. ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്തതിന് ശേഷം ഇളം ചൂടോടുകൂടി തന്നെ അരച്ചെടുത്ത മാവിലേക്ക് ചേർക്കുക.
4. ഇതിലേയ്ക്കു ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ഉപ്പും ചേർത്ത് ഇളക്കുക.
5. കുക്കറിൽ 3  ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടായതിനിൽ ശേഷം തേങ്ങാ കൊത്തും ഉള്ളിയും വഴറ്റി എടുക്കുക.
6. തേങ്ങയും ഉള്ളിയും ബ്രൗൺ കളർ ആവുമ്പോൾ ഇതിലേക്ക് തയാറാക്കി വച്ച മാവ് ഒഴിക്കുക.
7. കുക്കറിന്റെ ലിഡ് ഇടുക, വെയ്റ്റ് ഇടണ്ട, തീ കുറച്ച് വയ്ക്കുക.
8. 12 മിനിറ്റ് കൊണ്ട് കലത്തപ്പം തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com