ഒട്ടും കയ്പ്പില്ലാതെ പാവയ്ക്കാ മെഴുക്കു പുരട്ടി
Mail This Article
×
പാവയ്ക്കാ മെഴുക്കുപുരട്ടി കയ്പ്പില്ലാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- കയ്പക്ക/പാവയ്ക്ക - 2 കപ്പ്
- തൈര് - 2 ടേബിൾ സ്പൂൺ
- സവാള - 2 കപ്പ്
- വെളുത്തുള്ളി - 1
- പച്ചമുളക് - 2-3
- ചുവന്ന മുളക് - 2-3
- ഉപ്പ് -രുചി അനുസരിച്ച്
- പുളി പേസ്റ്റ് (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
- കയ്പക്ക അരിഞ്ഞത്, വലിയ കുരുക്കൾ മാറ്റുക .
- കടുക്, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് കടുകു പൊട്ടിക്കുക . ഇതിലേക്ക് കയ്പക്ക പച്ച മുളക്കും തൈരും ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.
- കൈപ്പ് കുറയ്ക്കുന്നതിന് പാവയ്ക്കയുടെ അതേ അളവിൽ സവാള ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
- 10 മിനിറ്റ് വേവിച്ച ശേഷം ഇപ്പോഴും കയ്പുള്ളതാണെങ്കിൽ പുളി പേസ്റ്റ് ചേർക്കുക.
- വെള്ളം വറ്റുന്നതു വരെ തീ കൂട്ടി അടപ്പ് തുറന്ന് വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.