ADVERTISEMENT

ഉരുളക്കിഴങ്ങിനോടൊപ്പം കടല കൂട്ടിച്ചേർത്ത്, വറുത്തിട്ട് ഒരു സ്പെഷൽ സ്റ്റ്യൂ.

ചേരുവകൾ

  • സവാള – 3
  • ഇഞ്ചി – ചെറിയ ഒരു കഷ്ണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് – 2 നീളത്തിൽ കീറിയത്
  • ഉരുളക്കിഴങ്ങ് – 4 എണ്ണം ചതുര കഷ്ണങ്ങളായി മുറിച്ചത്
  • കറുത്ത കടല വേവിച്ചത് – ഒരു കപ്പ്
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇവയെല്ലാം ഒരു പാത്രത്തിലിട്ട് അടച്ചുവച്ച് മീഡിയം തീയിൽ വേവിച്ചെടുക്കുക. പച്ചക്കറികൾ വെന്തു കഴിഞ്ഞതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും  ഒഴിച്ച് തീ ഓഫ് ചെയ്യാം.

ഒരു ചെറിയ പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, അതിലേക്ക് രണ്ട് ടീസ്പൂൺ കടുക്, ഒരു വറ്റൽ മുളക്, അൽപം കറിവേപ്പില, ആറ് ചെറിയ ഉള്ളി എന്നിവ ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കറിയിലേക്ക് ചേർക്കുക. ഇത് അപ്പം, പുട്ട്, ചപ്പാത്തി, നെയ്ച്ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന സ്വാദിഷ്ടമായ കറിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com