ADVERTISEMENT

തലശ്ശേരിയിൽ കല്യാണങ്ങൾക്ക്  സ്പെഷലായിട്ടുള്ള ബീറ്റ്റൂട്ട് അച്ചാർ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • ബീറ്റ്റൂട്ട് - 1കപ്പ്‌ 
  • ഈന്തപ്പഴം - 1/2 കപ്പ്
  • മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾസ്പൂൺ
  • വിനാഗിരി - 1 കപ്പ്‌  
  • കറിവേപ്പില - 1 തണ്ട്  
  • ഉപ്പ് - ആവശ്യത്തിന് 
  • കടുക് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

ചൂടായ പാനിലേക്ക് ഒരു ടേബിൾസ്പൂൺ കടുകും കറിവേപ്പിലയും ഇട്ട്‌ പൊട്ടിക്കുക. ശേഷം ഇതിലേക്ക് 1/2 കപ്പ്‌ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം ഒരു കപ്പ്‌ ചിരകി എടുത്ത ബീറ്റ്റൂട്ട് ഇട്ട്‌ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് 1 1/2 ടേബിൾസ്പൂൺ മുളകുപൊടി, 1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറ്റിയെടുക്കാം. ശേഷം 1/2 കപ്പ്‌ ഈന്തപ്പഴം അരച്ചത് ഇട്ട്‌ നന്നായി യോജിപ്പിക്കാം. ഇതിലേക്ക് 1 കപ്പ്‌ വിനാഗിരി ഒഴിച്ച് ചൂടാക്കുക. ആവശ്യത്തിനുള്ള ഉപ്പ് ഇട്ട്‌ യോജിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com