ADVERTISEMENT

പുട്ടിന്റെ കൂടെ പഴം, കടല, പപ്പടം, ചെറുപയർ... എല്ലാം മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. പലപ്പോഴും പുട്ട് തയാറാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ  നല്ല സോഫ്റ്റ് പുട്ട് തയാറാക്കാം.

ചേരുവകൾ

  • നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
  • തേങ്ങ ചിരകിയത് – ഒരു മുറി
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • വലിയ തരികൾ ഉള്ള നുറുക്കുഗോതമ്പ് ആണെങ്കിൽ മിക്സിയിലിട്ട്  തരിയായി പൊടിച്ചെടുക്കുക. പൊടിഞ്ഞു പോകരുത്.
  • പൊടിച്ച ഗോതമ്പ് ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചെറിയ തീയിൽ വറുക്കുക.
  • തീ ഓഫ് ചെയ്ത ശേഷം ചൂട് ഗോതമ്പിലേക്ക് വെള്ളം ഒഴിക്കുക. ഈ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം വീണ്ടും വെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക.
  • നന്നായി കുതിർന്ന ഗോതമ്പ് കൈകൊണ്ട് പിഴിഞ്ഞ് എടുക്കുക. പറ്റുന്ന അത്രയും വെള്ളം പിഴിഞ്ഞു കളയണം.
  • ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് യോജിപ്പിക്കുക.
  • പുട്ടുകുറ്റിയിൽ തേങ്ങയും ഗോതമ്പും നിരത്തി ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ നുറുക്ക് ഗോതമ്പു പുട്ട് തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com