ADVERTISEMENT

അരിയും ഉഴുന്നും അരയ്ക്കാതെ സ്വാദിഷ്ടമായ ഒരു ദോശ ഞൊടിയിടയിൽ തയാറാക്കാം.

ചേരുവകൾ

  • ബ്രെഡ്  – 6 കഷണം
  • റവ – ഒരു കപ്പ്
  • തൈര് – അരക്കപ്പ്
  • വെള്ളം – ഒന്നു മുതൽ ഒന്നര കപ്പു വരെ
  • ബേക്കിങ് സോഡ – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബ്രെഡ്  വശങ്ങൾ മുറിച്ചു മാറ്റിയ ശേഷം ഒരു മിക്സിയിൽ പൊടിക്കുക. ഇതിലേക്ക് റവയും തൈരും 1 കപ്പ് വെള്ളവും  ചേർത്ത് നന്നായി അരച്ച് പേസ്റ്റാക്കുക. ഇതിലേക്ക് ബേക്കിങ് സോഡയും ഉപ്പും ചേർത്ത്  ആവശ്യത്തിന് വെള്ളവും ഒഴിച്ച് ദോശയുടെ പാകത്തിൽ യോജിപ്പിക്കുക. ഇത് അപ്പോൾ തന്നെ  ഉണ്ടാക്കിയെടുക്കാം. ഒരു ദോശ തട്ട് വച്ച് ചൂടാക്കി അല്പം എണ്ണ തടവി വെള്ളം കുടഞ്ഞ്, അതിനുശേഷം സാധാരണ ദോശ പോലെ ചുറ്റിച്ചു ഉണ്ടാക്കുക.  അല്പം നെയ്യ് പുരട്ടിയാൽ സ്വാദ് ഏറും. ചട്നി അല്ലെങ്കിൽ സാമ്പാറിനൊപ്പം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com