ADVERTISEMENT

ഓറഞ്ച് രുചിയിൽ പഞ്ഞിപോലൊരു കേക്ക്. ഓറഞ്ച് രുചിക്കു പകരം പൈനാപ്പിൾ, സ്ട്രബെറി...ഇഷ്ടരുചികൾ ഏതുവേണമെങ്കിലും ചേർക്കാം.

ചേരുവകൾ

  • മൈദ - 3/4 കപ്പ്‌
  • മുട്ട - 1
  • പഞ്ചസാര - 1/2 കപ്പ്‌
  • പാൽ - 1/4 കപ്പ്‌
  • ബട്ടർ - 40 ഗ്രാം
  • ഓറഞ്ച് തൊലി പൊടിയായി ഗ്രേറ്റ് ചെയ്തത് - ഒരു നുള്ള്
  • ഓറഞ്ച് ജ്യൂസ്‌ - 2 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • പാൽപ്പൊടി - 1 ടേബിൾസ്പൂൺ
  • വാനില അഥവാ ഓറഞ്ച് എസൻസ് - 1/2 ടീസ്പൂൺ 
  • ഉപ്പ് – ഒരു നുള്ള്

 

തയാറാക്കുന്ന വിധം

  • അവ്ൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക.
  • ഒരു പാനിൽ പാൽ, ഓറഞ്ച് തൊലി, ബട്ടർ എന്നിവ ചൂടാക്കി മാറ്റി വയ്ക്കുക.
  • ഒരു കേക്ക് പാനിൽ ബേക്കിങ് പേപ്പർ ഇട്ട് ബട്ടർ പുരട്ടി വയ്ക്കുക.
  • ഒരു ബൗൾ അഥവാ മിക്സർ ജാറിൽ മുട്ടയും പഞ്ചസാരയും അടിക്കുക. ഇതിലേക്ക് എസൻസും ഓറഞ്ച് ജ്യൂസും ചേർത്ത് അടിക്കുക. ഇതിലേക്കു മൈദ, പാൽപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് ചൂട് പാൽ മിശ്രിതം ഒഴിച്ച് ഒന്നു അടിക്കുക. ഓവർ ബീറ്റ് ചെയ്യരുത്.
  • ബാറ്റർ ലൂസ് ആയിരിക്കും. ഇത് കേക്ക് പാനിലേക്കു പകർത്തി അവ്നിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com