ADVERTISEMENT

വളരെ എളുപ്പത്തിൽ ഭംഗിയുള്ള ചോക്ലേറ്റ് മൂസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • വിപ്പിങ് ക്രീം (തണുത്തത്) - 3 കപ്പ്‌
  • ജെലറ്റിൻ - 3 ടീസ്പൂൺ
  • ചൂട് വെള്ളം - 3 ടേബിൾസ്പൂൺ
  • വിപ്പിങ് ക്രീം (3 ഭാഗം)- 1/4 കപ്പ് വച്ച്
  • ഡാർക്ക്‌ ചോക്ലേറ്റ് - 130 ഗ്രാം‌ം
  • മിൽക്ക് ചോക്ലേറ്റ് - 130 ഗ്രാം
  • വൈറ്റ് ചോക്ലേറ്റ് - 130 ഗ്രാം

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ 3 കപ്പ്‌ തണുത്ത വിപ്പിങ് ക്രീം ചേർത്ത് സോഫ്റ്റാകുന്നതുവരെ അടിച്ചെടുക്കുക.

• ചെറിയ ഒരു പാത്രത്തിൽ ജെലറ്റിൻ ചൂട് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ഉരുക്കി എടുക്കുക.

• ഡാർക്ക്‌ ചോക്ലേറ്റ്, വിപ്പിങ് ക്രീം  എന്നിവ ഒരു പത്രത്തിൽ ഡബിൾ ബോയിൽ ചെയ്ത് ഉരുക്കി എടുക്കുക. ഇതിൽ ഉരുക്കിയ ജെലറ്റിൻ മിശ്രിതവും തയാറാക്കി വച്ചിരിക്കുന്ന വിപ്പിങ് ക്രീമിൽ നിന്നും 1/3 ക്രീമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

• ഇത് ഒരു മൂസ് ഗ്ലാസിലോ ഏതെങ്കിലും പത്രത്തിലോ ഒഴിച്ച് 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. മൂസ് ഗ്ലാസിലാണ് ഒഴിക്കുന്നതെങ്കിൽ ഗ്ലാസിന്റെ 1/3 വരെ ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

• ഇതേ രീതിയിൽ തന്നെ മിൽക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും തയാറാക്കി മുകളിൽ മുകളിലായി ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്ത് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com