ADVERTISEMENT

പനീർ ഇഷ്ടമില്ലാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാവുകയുള്ളൂ. സസ്യാഹാരികളുടെ പ്രിയ വിഭവം. നാടൻ രുചിയും ചൈനീസ് രുചിയും പരീക്ഷിച്ചു കഴിഞ്ഞുവർക്ക് പെട്ടെന്ന് തയാറാക്കാവുന്ന പനീർ മസാല തോരൻ. 

ചേരുവകൾ

  • പനീർ - 1 കപ്പ്‌
  • സവാള- 1
  • തേങ്ങ ചിരകിയത് - 1/2 കപ്പ്‌
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • ചിക്കൻ മസാലപ്പൊടി - 1 ടീസ്പൂൺ
  • കറിവേപ്പില
  • ഇഞ്ചി - 1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • ഉപ്പ്
  • എണ്ണ
  • കടുക് - 1/4 ടീസ്പൂൺ
  • വറ്റൽ മുളക് - 3

 

പാകം ചെയ്യുന്ന വിധം

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കണം. അതിന് ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി, പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില എല്ലാം കൂടി ചേർത്ത് വഴറ്റണം. ഇതിലേക്ക് മുളകുപൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് യോജിപ്പിക്കാം. 

ചെറുതായി മുറിച്ചു വച്ചിരിക്കുന്ന പനീറും ഉപ്പും കൂടി ചേർത്ത് വഴറ്റി 2 മിനിറ്റ് അടച്ചു വയ്ക്കണം. ഈ സമയം തേങ്ങയും പെരുംജീരകവും കൂടി ചതച്ചു വയ്ക്കണം. ഈ ചതച്ച കൂട്ട് പനീറിൽ ചേർത്ത് ഇളക്കി വീണ്ടും 2 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com