ADVERTISEMENT

മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യതക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റാണിത്. 

അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ്. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ്...‌ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മുയൽ ചിന്താമണി രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ 

  • മുയൽ ഇറച്ചി  - 1 കിലോഗ്രാം
  • ചെറിയ ഉള്ളി  - 400 ഗ്രാം
  • മുളകുപൊടി - 4 സ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1/2 സ്പൂൺ
  • പച്ചമുളക്  - 5 എണ്ണം 
  • തക്കാളി  - 3 എണ്ണം 
  • വെളിച്ചെണ്ണ - 150 ഗ്രാം
  • വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ
  • ഉപ്പ് - 2 സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു പാൻ എടുക്കുക. അതിൽ ചതച്ചു വച്ചിരിക്കുന്ന ഉള്ളി, വെള്ളുത്തുള്ളി ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്, കഴുകി വച്ചിരിക്കുന്ന മുയൽ ഇറച്ചി എന്നിവ നന്നായി യോജിപ്പിച്ച ശേഷം 10 മിനിറ്റ് വയ്ക്കുക.

അതിനുശേഷം അടുപ്പിൽ വയ്ക്കുക. 10 മിനിറ്റ് തീ കൂട്ടി വയ്ക്കുക. വെന്ത് വരുമ്പോൾ തീ കുറച്ച് പത്ത് മിനിറ്റ് വയ്ക്കുക. തക്കാളിയും ചേർത്ത് 10 മിനിറ്റ് കൂടി വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com