ADVERTISEMENT

അത്താഴം ലഘുവായിരിക്കണമെന്ന അർഥത്തിൽ അത്താഴം അത്തിപ്പഴത്തോളം എന്നും അത്താഴമുണ്ടാൽ അര വയറേ നിറയാവൂ എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. രുചികരമായ ചന വെജിറ്റബിൾ സാലഡ്  മാത്രം മതി ഡിന്നർ സിംപിളായി ഗംഭീരമാക്കാൻ.

ചേരുവകൾ

  • വെള്ള കടല - ഒരു കപ്പ് 
  • സവാള - മീഡിയം
  • കാരറ്റ്‌ - 1
  • കാപ്‌സിക്കം - 1
  • തക്കാളി - 1
  • കുക്കുമ്പർ - 1

തയാറാക്കുന്ന വിധം

ചന വെജിറ്റബിൾ സാലഡ്   ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്തതിനു ശേഷം അതിലേക്ക് വേവിച്ചു വച്ച വെള്ള കടല, പിന്നെ ചെറുതാക്കി അരിഞ്ഞ ഒരു സവാള,ചെറുതാക്കി  നുറുക്കിയ കാരറ്റ്‌, കാപ്‌സിക്കം, തക്കാളി, മീഡിയം അളവിൽ ഉള്ള ഒരു കുക്കുമ്പർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

അലങ്കരിക്കാൻ

  • വിനാഗിരി - 2 ടേബിൾ  സ്പൂൺ
  • കുരുമുളക് പൊടി - 1/2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഒലിവ് ഓയിൽ - 2 ടേബിൾ സ്പൂൺ

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചന വെജിറ്റബിൾ മിക്സിലേക്ക്  ഒഴിച്ചു കൊടുത്ത് വീണ്ടും യോജിപ്പിക്കുക. ഹെൽത്തി സാലഡ് വിളമ്പാം.

English Summary : Readers Recipe - Healthy Chickpea Salad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com