ADVERTISEMENT

വ്യത്യസ്തവും ടേസ്റ്റിയും ആയിട്ടുള്ള ഒരു ചിക്കൻ റെസിപ്പിയാണിത്. രുചികരമായി പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ

  • ചിക്കൻ -  750 ഗ്രാം
  • കറുകപട്ട പൊടിച്ചത് - 2 നുള്ള് 
  • പെരുംജീരകം പൊടിച്ചത് – ¾ ടേബിൾ സ്പൂൺ 
  • ചെറിയ ഉള്ളി - 200 -250  ഗ്രാം 
  • വെളിച്ചെണ്ണ -  3-4 ടേബിൾ സ്പൂൺ 
  • തേങ്ങാപ്പാൽ - 2 .5 കപ്പ് ( ഒരു തേങ്ങ യിൽ  നിന്ന് )
  • കുരുമുളക് പൊടി-  ¼ ടീസ്പൂൺ 
  • ഉപ്പ് - ആവിശ്യത്തിന് 
  • കറിവേപ്പില- ആവിശ്യത്തിന് 

 

മസാല പേസ്റ്റിന് 

  • ചെറിയ ഉള്ളി -  25 - 30 എണ്ണം
  • മുളകുപൊടി -  1 ½ ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി -  ½ ടേബിൾ സ്പൂൺ 
  • വെള്ളം - 1  ടേബിൾ സ്പൂൺ 

 

തയാറാക്കുന്ന വിധം

  • മസാല പേസ്റ്റ് അരച്ച്‌ എടുക്കുക, പകുതി പേസ്റ്റ് ചിക്കനിൽ പുരട്ടി  1  മണിക്കൂർ   മാറ്റി വയ്ക്കുക .
  • ഒരു പാൻ അടുപ്പിൽ  വെച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക ചൂടാകുമ്പോൾ  അതിലേക്ക് ചുമന്നുള്ളി അറിഞ്ഞത് ചേർത്ത് വഴറ്റുക, ഒന്ന് വഴന്നു വരുമ്പോൾ അതിൽ കറുകപ്പട്ട പൊടിച്ചത് ചേർത്ത് വീണ്ടും വഴറ്റുക.
  • ഇതിലേക്ക് മാറ്റി വെച്ചരിക്കുന്ന പകുതി മസാല കൂടി ഇട്ട് നല്ല പോലെ മസാലയുടെ പച്ചമണം  മാറുന്ന വരെ ഒന്ന് മൂപ്പിക്കുക. 
  • ഇനി അതിലേക്ക് , മസാല പുരട്ടി മാറ്റി വെച്ച ചിക്കൻ കൂടി ചേർത്തു് കൊടുത്തിട്ടു ഒന്ന് നല്ല പോലെ ഇളക്കി  യോജിപ്പിക്കുക. 
  • തേങ്ങാപ്പാലും പെരുംജീരകപ്പൊടിയും കൂടി ചേർത്ത്  ഏറ്റവും ചെറിയ തീയിൽ ഒരു 25  മിനിറ്റ് വേവിച്ച് എടുക്കുക, ചാറ് കുറുകി വരുമ്പോൾ കുരുമുളകും പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങി വയ്ക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com