ADVERTISEMENT

പഴുത്ത നേന്ത്രപ്പഴം ഇങ്ങനെ പഴംപൊരിയാക്കി നോക്കൂ...എത്ര കഴിച്ചാലും മടുക്കില്ല.

  ചേരുവകൾ

  • നേന്ത്രപ്പഴം - 2എണ്ണം 
  • ഗോതമ്പ് പൊടി -1/2കപ്പ്‌ 
  • മൈദ -1 കപ്പ്‌ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഉപ്പ് - ഒരു നുള്ള് 
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • ചെറിയജീരകപ്പൊടി - 1/2 ടീസ്പൂൺ 
  • ഇളം ചൂടുള്ള വെള്ളം - ആവശ്യത്തിന് 
  • ഓയിൽ - 1 കപ്പ്‌ 

 തയാറാക്കുന്ന വിധം 

ഗോതമ്പുപൊടിയും മൈദയും ആവശ്യത്തിനുള്ള പഞ്ചസാരയും  1/2 ടീസ്പൂൺ ചെറിയജീരകം, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം കട്ടിയിൽ അല്ലാത്ത പരുവത്തിൽ കലക്കി എടുക്കാം. 

ഓയിൽ ചുടാകുമ്പോൾ അതിലേക്ക് നീളത്തിൽ മുറിച്ചു വച്ച പഴം മാവിൽ മുക്കി രണ്ട് ഭാഗവും മീഡിയം തീയിൽ 2 മിനിറ്റ് വേവിച്ച് എടുക്കാം. 

Note

പഴം കനം കുറച്ച് മുറിച്ച് പഴം പൊരി തയാറാക്കിയാൽ രുചി കൂടും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com