ADVERTISEMENT

ചായയ്ക്കൊപ്പം കഴിക്കാൻ ഒരു സിംപിൾ ഓറഞ്ച് ടീ കേക്ക് ആയാലോ? അവ്നും വേണ്ട എസൻസും വേണ്ട... മിക്സിയിൽ ഒന്നു കറക്കി അടുപ്പത്തു വച്ച് ഈസിയായി നല്ല സോഫ്റ്റ് ഓറഞ്ച് ടീ കേക്ക് ഉണ്ടാക്കാം. ഓറഞ്ചുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ...

ആവശ്യമുള്ള ചേരുവകൾ 

  • മധുരമുള്ള ഓറഞ്ച് ഒന്നിന്റെ പകുതി (കുരുവും നാരും കളഞ്ഞു തൊലിയോടുകൂടിയത്)
  • മുട്ട – 2 എണ്ണം 
  • ഓയിൽ – 1/4 കപ്പ് + 2 ടേബിൾസ്പൂൺ
  • പഞ്ചസാര –  1/2 കപ്പ്
  • മൈദ 1 1/4 കപ്പ്
  • ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ 
  • ഉപ്പ് – 2 നുള്ള് 

തയാറാക്കുന്ന വിധം

ആദ്യത്തെ ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് ഒരു ബൗളിലേക് ഒഴിക്കുക. ബാക്കിയുള്ള ചേരുവകൾ ഒരു അരിപ്പയിലൂടെ ഇതിലേക്ക് അരിച്ചു ചേർക്കുക. പതുക്കെ നന്നായി യോജിപ്പിച്ച ശേഷം 8"× 4" ബേക്കിങ് പാനിൽ ഓയിൽ തടവി അടിയിൽ ബട്ടർ പേപ്പർ വിരിച്ച ശേഷം ഈ കൂട്ട് പാനിലേക്ക് ഒഴിക്കുക. പാത്രം ഒന്നു  തട്ടികൊടുക്കുക. ഒരു വലിയ പാത്രത്തിൽ ഉപ്പിട്ട് ചൂടാക്കുക. ഇതിലേക്ക് ഒരു റിങ് ഇറക്കി വച്ചു ഇതിനു മുകളിൽ ബേക്കിങ് ട്രേ വയ്ക്കുക. അടച്ചു വെച്ച് ആദ്യത്തെ 3 മിനിറ്റ് മീഡിയം തീയിലും പിന്നീട് ചെറിയ തീയിലും  25 മുതൽ 30 മിനിറ്റ് വേവിക്കുക. ചൂട് തണുഞ്ഞ ശേഷം മുറിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com