ADVERTISEMENT

വീട്ടിലുള്ള സാധാരണ ചേരുവകൾ വച്ച് ഒരു കിടിലൻ തക്കാളി ചോറ് രുചിക്കൂട്ട്.

ചേരുവകൾ 

  • ബസ്മതി /ഏതെങ്കിലും അരി - 250 ഗ്രാം
  • സവാള - 1
  • പച്ചമുളക് - 2
  • തക്കാളി പഴുത്തത് - 3 എണ്ണം
  • സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • വെള്ളം - 2 ഗ്ലാസ്
  • മല്ലിയില, .ഉപ്പ് - ആവശ്യത്തിന് 

മസാല പൗഡർ തയാറാക്കാൻ

  • മല്ലി -  4 ടീസ്പൂൺ
  • കറുവപ്പട്ട - 1
  • കരയാമ്പൂ - 3
  • വെളുത്തുള്ളി - 6
  • ഇഞ്ചി - 1 ചെറുത് 
  • വറ്റൽമുളക് - 7 എണ്ണം

 

തയാറാക്കുന്ന വിധം 

  • അരി കഴുകി വെള്ളം വാലാൻ വയ്ക്കുക. 
  • മസാല പൊടിയുണ്ടാക്കാൻ ഒരു ചീനച്ചട്ടി ചൂടാക്കി ചേരുവകൾ ഡ്രൈ റോസ്റ്റ് ചെയ്തു ചെറുതായി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചു മാറ്റി വയ്ക്കുക. 
  • ഒരു കുക്കറിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ജീരകം ചൂടാക്കി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. മഞ്ഞൾപ്പൊടി ചേർത്ത ശേഷം അരിഞ്ഞ തക്കാളിയിട്ടു സോഫ്റ്റ് ആകും വരെ വഴറ്റുക, ഇതിലേക്ക് മസാല പൊടിച്ചത് എരിവ് അനുസരിച്ച് ചേർക്കുക, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് അതിലേക്കു കഴുകി വച്ച അരിയിട്ട് യോജിപ്പിക്കുക. 
  • വെള്ളം ഒഴിച്ച് യോജിപ്പിച്ച് മീഡിയം തീയിൽ ഒരു വിസിൽ അടിച്ചു ആവി പോയാൽ വിളമ്പാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com