ADVERTISEMENT

 

വ്യത്യസ്ത രുചിയിൽ സ്വാദിഷ്ടമായ വെണ്ടയ്ക്ക സാലൻ.

ചേരുവകൾ

  • എണ്ണ - 3 ടേബിൾസ്പൂൺ  
  • വെണ്ടയ്ക്ക - 250 ഗ്രാം
  • സവാള - 1 എണ്ണം
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
  • പുളി വെള്ളം - 3/4 ടീസ്പൂൺ
  • ശർക്കര - 1/2 ടീസ്പൂൺ
  • വെള്ളം - 1 കപ്പ്
  • തേങ്ങാപ്പാൽ - 1 ടീസ്പൂൺ
  • മല്ലിയില

മസാല പേസ്റ്റ് തയാറാക്കാൻ

  • വറുത്ത നിലക്കടല - 1 ടേബിൾസ്പൂൺ
  • വെളുത്ത എള്ള് - 1 ടേബിൾസ്പൂൺ
  • വറ്റൽ മുളക് - 2 എണ്ണം
  • വെളുത്തുള്ളി - 1 എണ്ണം
  • ഇഞ്ചി - 1/2 ഇഞ്ച് കഷണം

തയാറാക്കുന്ന വിധം :

കുറച്ച് വാളൻ പുളി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. നിലക്കടല, എള്ള്, വറ്റൽമുളക് ഇവ കുറഞ്ഞ തീയിൽ 2 മിനിറ്റ് വറുത്തെടുക്കുക. ശേഷം ഇഞ്ചിയും വെളുത്തുളളിയും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക വറുത്തെടുത്ത് മാറ്റി വയ്ക്കുക.

അതേ പാനിൽ കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും സവാളയും ഇട്ട് നന്നായി വഴറ്റുക. ശേഷം അരച്ചുവച്ചിരിക്കുന്ന മസാല പേസ്റ്റും മഞ്ഞൾപൊടിയും മുളകു പൊടിയും പുളി വെള്ളവും ശർക്കരയും  ഉപ്പും ഇട്ട് യോജിപ്പിക്കുക. 1 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി 2 മിനിറ്റ് പാൻ അടച്ചു വച്ച് വേവിക്കുക.

ഇനി തേങ്ങാപ്പാലും വെണ്ടയ്ക്കയും ചേർത്ത് നന്നായി കുറുക്കി എടുക്കാം. മല്ലിയിലയും ഇട്ട് ചൂടോടെ വിളമ്പാം.

English Summary : Bhindi Masala Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com